വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ചു: പി.​സി.​വി​ഷ്ണു​നാ​ഥ്

11:07 PM Feb 06, 2023 | Deepika.com
ശാ​സ്താം​കോ​ട്ട: സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​തി​യ ബ​ജ​റ്റി​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യേ​യും അ​ധ്യ​പ​ക​രെ​യും അ​വ​ഗ​ണി​ച്ച​താ​യി എഐസി​സി സെ​ക്ര​ട്ട​റി പി.​സി.​വി​ഷ്ണു​നാ​ഥ് എംഎ​ൽഎ അ​രോ​പി​ച്ചു.

ശാ​സ്താം​കോ​ട്ട ലേ​ക്ക് വ്യൂ ​ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന കേ​ര​ളാ പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ പു​തി​യ പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ചോ അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നാംഗീ​കാ​ര​മട​ക്ക​മു​ള്ള മ​റ്റു പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളൊ​ന്നും ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നി​ല്ല.​ വ​ലി​യ നി​കു​തി വ​ർ​ധന​വ് മാ​ത്ര​മാ​ണ് ബ​ജ​റ്റി​ലു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ ഡിഎ കു​ടി​ശി​ക ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് വി​ഷ്ണു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു

ജി​ല്ലാ സെ​ക്ര​ട്ട​റി വൈ ​നാ​സ​റു​ദീ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ തു​ണ്ടി​ൽ നൗ​ഷാ​ദ്, ബി.​ജ​യ​ച​ന്ദ്ര​ൻ പി​ള്ള, പ​ര​വൂ​ർ സ​ജീ​ബ്, എ ​ഹാ​രി​സ്, എ​സ്.​ശ്രീ​ഹ​രി, പി.​മ​ണി​ക​ണ്ഠ​ൻ, ക​ല്ല​ട ഗി​രീ​ഷ്, ബി​നോ​യ് ആ​ർ.​ക​ൽ​പ​കം, എ​ൻ.​സോ​മ​ൻ പി​ള്ള, സു​ധീ​ന എ​സ്.​ആ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ​രി​ഷ്കാ​ര ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മാ​യി ന​ട​പ്പി​ലാ​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് സി ​ആ​ർ മ​ഹേ​ഷ് എംഎൽഎ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ ​ഹ​രി​ലാ​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു.

വ​നി​താ സ​മ്മേ​ള​നം കെപിസിസി ​സെ​ക്ര​ട്ട​റി എ​ൽ.​കെ. ശ്രീ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​നം യു​ത്ത് കോ​ൺ​കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വീ​ണാ എ​സ് നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു കെ. ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു എം.​വി.​ശ​ശി​കു​മാ​ര​ൻ നാ​യ​ർ, അ​നി​ൽ വെ​ഞ്ഞാ​റ​മൂ​ട്, പി.​എ​സ്.​മ​നോ​ജ്, സി.​സാ​ജ​ൻ, വി​നോ​ദ് പി​ച്ചി നാ​ട്, അ​ജ​യ​കു​മാ​ർ വി.​എ​സ്, വി​ജേ​ഷ് ക്യ​ഷ്ണ​ൻ, എം.​എ​സ്.​വി​നോ​ദ്, ഷാ​ജ​ൻ.​പി.​സ​ക്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്‍റെ തു​ക വ​ർ​ധിപ്പി​ക്കു​ക, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, പ്രീ ​പ്രൈ​മ​റി ജീ​വ​ന​ക്കാ​ർ​ക്ക് ശ​ബ​ള സ്കെ​യി​ലും ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​ക, ത​സ്തി​ക നി​ർ​ണയം പൂ​ർ​ത്തി​യാ​ക്കു​ക, നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ര​ണ്ട് ദി​വ​സം നീ​ണ്ട് നി​ന്ന സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പ​ര​വൂ​ർ സ​ജീ​ബ് - പ്ര​സി​ഡ​ന്‍റ്,എ​സ്.​ശ്രീ ഹ​രി - സെ​ക്ര​ട്ട​റി, ബി​നോ​യ് ആ​ർ.​ക​ ൽ​പ​കം - ട്ര​ഷ​റ​ർ, ഹ​രി​ലാ​ൽ .ജെ,​ അ​ജ​യ​കു​മാ​ർ വി.​എ​സ്, ബി​ജു മോ​ൽ സി.​പി, ബാ​ബു .കെ,​ ഇ​ന്ദി​രാ കു​മാ​രി, ജ​യ കൃ​ഷ്ണ - വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ർ, എം ​എ​സ്. വി​നോ​ദ്, ദീ​പു ജോ​ർ​ജ്, വ​രു​ൺ​ലാ​ൽ എ​സ്, ദി​നി​ൽ മു​ര​ളി, അ​ൻ​വ​ർ ഇ​സ്മാ​യി​ൽ, സാ​ബു ഡി.​കെ, ജ്യോ​ത്സ​നി​ക, ജോ​ൺ​സ​ൺ .റ്റി,​ സു​രേ​ഷ് കു​മാ​ർ-​ജോ​യി​ൻ സെ​ക്ര​ട്ട​റി​മാ​ർ എന്നിവരെ സ​മ്മേ​ള​നം തെ​രെ​ഞ്ഞെ​ടു​ത്തു.