ചവറ: അമ്മമാരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സാമൂഹ്യ ബാധ്യതയാണെന്ന് എന്‍ കെ പ്രേമചന്ദ്രന് എംപി പറഞ്ഞു. പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത അധികരിച്ചതായും വീടുകളില്‍ മര്ദനങ്ങള്ക്കിരയാകുന്ന അമ്മമാര്‍ വര്‍ധിക്കുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ചവറ കൊട്ടുകാട് അമ്മവീട് ജംഗ്ഷനില്‍ ആരംഭിച്ച ഏയ്ഞ്ചല്‍സ് വാലി കെയര്‍ഹോം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി. ഡോ. സുജിത്ത് വിജയന് പിള്ള എംഎല്‍എ കെയര്‍ഹോം സമര്‍പ്പണം നടത്തി. യംങ് ഡിസബിലിറ്റി റൈറ്റ്സ് ആക്ടിവിസ്റ്റും യുഎന്‍ ചൈല്‍ഡ് അച്ചീവര്‍ ജേതാവുമായ ആസിം വെളിമണ്ണ മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്തംഗം സിപി സുധീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ഖാദിസിയ്യ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, ജാമിഅ ബയ്യിനാത്ത് ഡയറക്ടര്‍ അബ്ദുല്‍ വഹാബ് നഈമി, കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് ഷംസുദീന്‍ പൂവഞ്ചേരില്‍, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് ജില്ലാ പ്രസിഡന്റ് കുറ്റിയില്‍ ഷാനവാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ അനില്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലളിതാ രാജന്, കെഎംസിസി പ്രതിനിധി യൂസുഫ് സലീം, ജനപ്രതിനിധികളായ റഷീദ്, നൗഫല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അമ്മമാരുടെ സംരക്ഷണം സാമൂഹ്യ ബാധ്യത: എന്‍.കെ പ്രേമചന്ദ്രന് എംപി
11:07 PM Feb 06, 2023 | Deepika.com