കൊല്ലം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി.
കാട്ടിൽ കടവ് ആദിനാട് തെക്ക് പുത്തൻ വീട്ടിൽ ഗുരുലാൽ (26) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസങ്ങളിൽ ആദിനാട് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും 42 ഗ്രാം മുക്കുപണ്ട ം പണയം വെച്ച് 1,50,000 രൂപ ഇയാൾ തട്ടിയെടുത്തിരുന്നു. കഴിഞ്ഞ ജനുവരിയിൽ ആഡംബര വാഹനത്തിലെത്തി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ട ം പണയം വെച്ച് പണം തട്ടിയ കേസിൽ ഗുരുലാൽ ഉൾപ്പെട്ട സംഘത്തേയും ചവറ പോലീസ് പിടികൂടിയിരുന്നു.
ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട് സംശയം തോന്നിയ ആദിനാട് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മാനേജർ പണയം വെച്ച ആഭരണങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മുക്കുപണ്ടം ആണെന്ന് തിരിച്ചറിയാൻ കഴിഞ്ഞത്. തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾ സമാന രീതിയിൽ വിവിധ സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തിയതായി പോലീസ് സംശയിക്കുന്നതിനാൽ വിശദമായ അന്വേഷണം നടത്തി വരികയാണ്. കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബിജു വിയുടെ നേതൃത്വത്തിൽ എസ്ഐമാരായ കലാധരൻ, ഷാജിമോൻ എസ് സിപിഒ രാജീവ്, സിപിഒമാരായ ഹാഷിം, ബഷീർഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ
11:05 PM Feb 06, 2023 | Deepika.com