പുനലൂര്‍ : നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരിക്ക് പരിക്ക്. കണ്ടുനിന്ന യാത്രക്കാരന് ചങ്ങല വലിച്ച് ട്രെയിൻ നിര്‍ത്തിയതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാവിലെ 8.10-നായിരുന്നു സംഭവം.
കൊല്ലം കിളികൊല്ലൂര്‍ മണ്ണാമൂല സ്വദേശിനി ഷഹിലത്താ (48)ണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കാലിന് പരിക്കേറ്റ ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒന്നാം പ്ലാറ്റ് ഫോമില്‍, പുനലൂരില്‍ നിന്നും കൊല്ലത്തേക്ക് പുറപ്പെട്ട മെമുവില്‍ കയറാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ട്രെയിനില്‍ നിന്നും പിടിവിടാതിരുന്നതിനാല് യാത്രക്കാരിക്ക് പ്ലാറ്റ്ഫോമിലുരഞ്ഞാണ് പരിക്കേറ്റതെന്ന് അധികൃതര്‍ പറഞ്ഞു. ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് ഇവരെ ആശുപത്രിയിലാക്കിയത്. അപകടത്തെത്തുടര്‍ന്ന് ട്രെയിൻ പത്തുമിനിറ്റ് സ്റ്റേഷനില്‍ പിടിച്ചിട്ടു.
ട്രെയിനിൽ കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരിക്ക് പരിക്ക്
11:10 PM Feb 04, 2023 | Deepika.com