കൊല്ലം: കർമല റാണി ട്രെയിനിംഗ് കോളജിലെ ഒന്നാം വർഷ അധ്യാപക വിദ്യാർഥികൾ വാടി തങ്കശേരി തീരദേശ മേഖലയിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലിയും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസുകളും നടത്തി.
മേഖലയിൽ ഫ്ലാഷ് മോബുകൾ അവതരിപ്പിക്കുകയും, ഭവന സന്ദർശനം നടത്തി ലഹരി ഉപയോഗത്തിന്റെ അത്യാപത്തിനെ കുറിച്ചു ബോധവത്കരിക്കുകയ.ും ചെയ്തു.
തുടർന്ന് വാടി സെന്റ് ആന്റണീസ് റീഡിംഗ് റൂമിലെ ഗ്രന്ഥശേഖരത്തിലേക്ക് ആവശ്യമായ പുസ്തകങ്ങളും, റീഡിംഗ് റൂമിലെ വായനക്കാരായ വിദ്യാർഥികൾക്ക് നോട്ട് ബുക്കുകളും വിതരണം ചെയ്തു.
ജലവിതരണ പൈപ്പിനുള്ള
കുഴിയിൽ ബൈക്ക് മറിഞ്ഞു
കുണ്ടറ : ജലവിതരണ പൈപ്പ് സ്ഥാപിക്കാനുള്ള കുഴിയിൽ ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു.
പുതുശേരിക്കോണം വിവേകദായിനി ലൈബ്രറിക്ക് സമീപമുള്ള വളവിൽ കഴിഞ്ഞ രാത്രിയിലാണ് അപകടമുണ്ടായത്. വാട്ടർ അതോറിട്ടിയുടെ അനാസ്ഥയാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. കുഴി എടുക്കുന്ന ഭാഗങ്ങളിൽ യാതൊരുവിധ സൂചന ഫലകങ്ങളോ സ്ഥാപിച്ചിട്ടില്ല. പ്രത്യേകിച്ച് കുഴികൾ പകൽ മണ്ണിട്ട് മൂടിയിട്ടില്ലെങ്കിൽ ചുവന്ന പ്ലാസ്റ്റിക് റിബൺ കെട്ടുന്ന പതിവുണ്ട്. ഇവിടെ അതും പാലിച്ചിട്ടില്ല. ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടുഅഞ്ചല് പഞ്ചായത്തിനെ ഇനി സജീവ് നയിക്കും
ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
10:52 PM Feb 04, 2023 | Deepika.com