പുനലൂർ: താലൂക്ക് സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പുറത്തു നിന്നെത്തിയ വിദ്യാർഥി അക്രമം കാട്ടിയതായി പരാതി.
ഒറ്റക്കൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ഷമീജ് (16) ആണ് അധ്യാപകരെ മർദിച്ചതായി പരാതി ഉയർന്നത്. ഇതു സംബന്ധിച്ച് ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ റിയാസിന്റെ നേതൃത്വത്തിൽ പുനലൂർ പോലീസിൽ പരാതി നൽകി. ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. സ്കൂളിൽ വാർഷികം നടന്നു കൊണ്ടിരിക്കെ ഷമീജ് സ്കൂളിലെത്തുകയായിരുന്നു. കൂട്ടുകാരന്റെ കൈയിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങാനെന്ന പേരിലാണ് ഇവിടെയെത്തിയത്.
പ്രിൻസിപ്പൽ ഇടപെട്ട് വേഗം പുറത്തെയ്ക്ക് പോകാൻ വിദ്യാർഥിയോടു പറഞ്ഞെങ്കിലും പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് പ്രിൻസിപ്പലിനെ കൈയേറ്റം ചെയ്തെന്നാണ് പരാതി. തുടർന്ന് അധ്യാപകരും വിഷയത്തിൽ ഇടപെട്ടു. അധ്യാപകരും കുട്ടികളും ചേർന്ന് വിദ്യാർഥിയെ കൈയേറ്റം ചെയ്തതായും പറയപ്പെടുന്നു. ഷമീജ് പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
കുടുംബ സംഗമം
കുണ്ടറ: അഞ്ചാലുംമൂട് കലാരഞ്ജിനി നഗർ റസിഡൻസ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും ഇന്നും നാളെയുമായി നടക്കും.
ഇന്ന് രാവിലെ ഒന്പത് മുതൽ സൗജന്യ നേത്ര ചികിത്സാ മെഡിക്കൽ ക്യാമ്പ് നടക്കും. നാളെ വൈകുന്നേരം ആറിന് ചേരുന്ന പൊതുസമ്മേളനം കഥാകാരി ബീന സജീവ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ബോസ്കോ അധ്യക്ഷത വഹിക്കും.
പുറത്തു നിന്നെത്തിയ വിദ്യാർഥി സ്കൂളിൽ അക്രമം കാട്ടിയതായി പരാതി
11:39 PM Feb 03, 2023 | Deepika.com