കൊല്ലം: കൊല്ലം രൂപത പ്രോലൈഫ് സമിതിയുടെ ആഭിമുഖ്യത്തിൽ ലൂർദ്പുരം മരിയൻ തീർഥാടനം സംഘടിപ്പിച്ചു. തീർഥാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രൂപത പ്രോലൈഫ് സംഗമം കെസിബിസി പ്രോലൈഫ് സംസ്ഥാന ആനിമേറ്ററും കൊല്ലം രൂപതാ കോർഡിനേറ്ററുമായ ജോർജ് എഫ് സേവ്യർ വലിയവീട് ഉദ്ഘാടനം ചെയ്തു.
പ്രോലൈഫ് രൂപതാ ഡയറക്ടർ ഫാ. ജോയ്സൻ ജോസഫ് ദിവ്യബലിയിൽ കാർമികത്വം വഹിച്ചു. ലൂർദ്പുരം ഇടവക വികാരി ഫാ. ലാസർ എസ് പട്ടകടവ് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രോലൈഫ് രൂപതാ സംഗമത്തിൽ കൊല്ലം രൂപത ബിസിസി കോർഡിനേറ്റർ മേരി ദാസൻ അധ്യക്ഷത വഹിച്ചു.
കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന സെക്രട്ടറി ഇഗ്നേഷ്യസ് വിക്ടർ, രൂപതാ സമിതി അംഗം സോജാ ലീൻ ഡേവിഡ് എന്നിവർ പ്രസംഗിച്ചു. ദിവ്യബലിക്ക് ശേഷം കൊമ്പ്രിയ അംഗങ്ങളുടെ നേതൃത്വത്തിൽ സ്നേഹവിരുന്ന് നടന്നു.
പ്രോലൈഫ് കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ ലൂർദ്പുരം മരിയൻ തീർഥാടനം
11:28 PM Feb 02, 2023 | Deepika.com