കൊല്ലം: എ.പി. കളയ്ക്കാട് സ്മാരക ട്രസ്റ്റ് നൽകി വരുന്ന കളയ്ക്കാട് സ്മാരക സാഹിത്യ പുരസ്കാരത്തിന് ഡോ.സുനിൽ പി. ഇളയിടത്തിന്റെ ദേശഭാവനയുടെ ആട്ട പ്രകാരങ്ങൾ എന്ന കൃതിക്ക് ലഭിച്ചു.
പ്രഫ. വി.എൻ. മുരളി, ഡോ.സി.ഉണ്ണികൃഷ്ണൻ, എ. ഗോകുലേന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. കരുനാഗപ്പള്ളി ടൗൺ ഹാളിൽ എട്ടിന് നടക്കുന്ന ചടങ്ങിൽ സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി ഡോ.കെ.പി.മോഹനൻ അവാർഡ് സമ്മാനിക്കും. കെ.രാജഗോപാൽ പ്രശസ്തിപത്ര സമർപ്പണം നടത്തും. സുനിൽ പി. ഇളയിടം കളയ്ക്കാട് അനുസ്മരണ പ്രഭാഷണം നിർവഹിക്കും.
മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, ചവറ കെ.എസ്.പിള്ള, ഡി.സുരേഷ് കുമാർ, ബീന സജീവ്, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, പി. ഇസഡോർ, പി.കെ.ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിക്കും.
സംസ്ഥാന സർക്കാരിന്റെ
2506 വാഹനങ്ങള്‍ പൊളിക്കും
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതതയിലുള്ളവ-കെഎസ്ആര്‍ടിസി വാഹനങ്ങളുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് നല്കാന് നിര്‍ദേശം. വാഹനപ്പൊളിക്കല് നയത്തിന്റെ ഭാഗമായാണ് ഉത്തരവ്. അതത് ഓഫീസുകളില്‍ നിന്ന് 15 വര്‍ഷം പിന്നിട്ട വാഹനങ്ങളുടെ വിവരം വീല്‍സ് സോഫ്റ്റ് വെയറിലും പകര്‍പ്പ് ധനകാര്യവകുപ്പിനും അഞ്ചിനകം ലഭ്യമാക്കണം.
സംസ്ഥാന സര്‍ക്കാരിന്റേയും കെഎസ്ആര്‍ടിസിയുടെയും ഉടമസ്ഥതയിലുള്ള 2506 വാഹനങ്ങള്‍ 28 നകം പൊളിക്കും. പകരമായി വാങ്ങുന്ന പുതിയ വാഹനങ്ങള്‍ക്ക് ടാക്സില്‍ ഇളവ് നല്‍കും. ഒരു വര്‍ഷത്തിനുള്ളില്‍ പൊളിക്കുന്ന വാഹനങ്ങള്‍ക്ക് ബാധ്യതകള്‍ ഉണ്ടെങ്കില്‍ അവ ഒറ്റത്തവണത്തേക്ക് എഴുതിത്തള്ളും.
എ.പി. കളയ്ക്കാട് സ്മാരക പുരസ്കാരം സുനിൽ പി. ഇളയിടത്തിന്
11:27 PM Feb 02, 2023 | Deepika.com