കൊട്ടാരക്കര: കരീപ്ര ഗവ. എല്‍പിഎസ് തൃപ്പലഴികത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഒരു കോടി 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ നിര്‍ദേശപ്രകാരം പൊതുമരാമത്ത് കെട്ടിടവിഭാഗം തയാറാക്കിയ എസ്റ്റിമേറ്റിന് പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്നാണ് ഭരണാനുമതി ലഭിച്ചത്.
പ്രീ പ്രൈമറിതലം മുതല്‍ നാലാം ക്ലാസ് വരെയുള്ള വിഭാഗങ്ങളില്‍ 200 ല്‍പരം കുട്ടികള്‍ പഠിക്കുന്ന തൃപ്പലഴികം എല്‍ പി സ്കൂളിന് പുതിയകെട്ടിടം വേണമെന്നുള്ളത് ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു.
രണ്ട് നിലകളില്‍ 5078 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തില്‍ ആറ് ക്ലാസ് മുറികള്‍ ഉണ്ടായിരിക്കും.
പ്രവര്‍ത്തി അടിയന്തിരമായി ടെണ്ടര്‍ ചെയ്യുന്നതിന് പൊതുമരാമത്ത് കെട്ടിടവിഭാഗം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കരീപ്ര തൃപ്പലഴികം ഗവ. എൽപിഎസിന് പുതിയ കെട്ടിടം
11:27 PM Feb 02, 2023 | Deepika.com