കുണ്ടറ : കുണ്ടറ ബൈപാസിൽ അംബിപൊയ്ക കനാൽ ഗ്രൗണ്ടിന് സമീപമാണ് അപകടം നടന്നത്. ഇന്നലെ വൈകുന്നേരം നാലോടുകൂടി അംബിപൊയ്കയിൽ നിന്നും യാത്രക്കാരുമായി കുണ്ടറയിലേക്ക് വരികയായിരുന്ന ഓട്ടോറിഷയിൽ ബൈപാസ് വഴി വന്ന ബൈക്ക് ഇടിക്കുകയിരുന്നു.
രക്ഷാ സൈന്യം പള്ളിക്കടുത്തു താമസിക്കുന്ന അബ്ദുൽ അസീസിന്റെ ഓട്ടോയും കുളക്കട സ്വദേശി അനൂപ് ഓടിച്ചിരുന്ന ബൈക്കുമായാണ് കൂട്ടിയിടിച്ചത്.
ഓട്ടോ ഡ്രൈവർ അബ്ദുൽ അസീസിനെയും ഓട്ടോയിൽ യാത്ര ചെയ്തിരുന്ന അംബിപൊയ്ക അതുൽ ഭവനിൽ പ്രീതയെയും ബൈക്ക് യാത്രക്കാരൻ കുളക്കട സ്വദേശി അനൂപിനെയും സാരമായ പരിക്കുകളോടെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രീതയോടൊപ്പം ഓട്ടോയിൽ യാത്ര ചെയ്ത സഹോദരി പ്രീജ പരിക്കുകളില്ലാതെ രക്ഷപെട്ടു.
ബൈക്ക് ഓട്ടോയിൽ ഇടിച്ചു മൂന്നു പേർക്ക് പരിക്ക്
11:27 PM Feb 02, 2023 | Deepika.com