ൊകൊട്ടാരക്കര: മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് സമാധാന സദസ് സംഘടിപ്പിച്ചു. ഗാന്ധിയൻ സന്ദേശങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഗാന്ധിജിയുടെ 75 -ാം രക്ത സാക്ഷിത്വ ദിനത്തിൽ 75 ദീപം തെളിച്ച് സ്നേഹ സന്ദേശം പകർന്നു.
കൊട്ടാരക്കര ഈസ്റ്റ് - വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. കോശി കെ ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി സി സി സെക്രട്ടറി ബ്രിജേഷ് എബ്രഹാം ഉദ്ഘാടനവും ഡിസിസി സെക്രട്ടറി പി ഹരികുമാർ ഗാന്ധി അനുസ്മരണവും നടത്തി. വി . ഫിലിപ്, കണ്ണാട്ട് രവി, എസ്. എ കരീം എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് കൊട്ടാരക്കരയിൽ സമാധാന സദസ് സംഘടിപ്പിച്ചു
11:25 PM Feb 02, 2023 | Deepika.com