ചാത്തന്നൂർ: കേരളത്തിന്റെ വികസനത്തിനെതിരായ കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ അവഗണനയ്ക്കും ജനവിരുദ്ധ-വർഗീയ നയങ്ങൾക്കുമെതിരായി സിപി എം ചാത്തന്നൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശീമാട്ടി ജംഗ്ഷനിൽ ജനകീയ സംഗമം സംഘടിപ്പിച്ചു.
സിപി എം സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ആർ ഗോപാലകൃഷ്ണൻ നായർ അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എസ് ശ്രീകുമാർ, ആൾ ഇന്ത്യ ലായെഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം . കെ പി സജിനാഥ്, സിപിഎം ഏരിയ കമ്മിറ്റി അംഗം പി കെ ഷിബു, ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി ബിജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എ ദസ്തക്കീർ, സിനി അജയൻ, സജീവ് കുമാർ, ഒ. മഹേശ്വരി തുടങ്ങിയവർ പ്രസംഗിച്ചു.
സ്കൂൾ വാർഷികം നടന്നു
കൊട്ടാരക്കര: എഴുകോൺ ശ്രീനാരായണ ഗുരു സെൻട്രൽ സ്കൂൾ വാർഷികാഘോഷം റിട്ടേർഡ് ഡി ജി പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ , ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടർ കെ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
സിപിഎം ചാത്തന്നൂരിൽ ജനകീയ സംഗമം നടത്തി
11:25 PM Feb 02, 2023 | Deepika.com