കൊട്ടാരക്കര : മലങ്കര കത്തോലിക്ക സഭയുടെ അത്മായ സംഘടന എംസിഎ (മലങ്കര കാത്തലിക് അസോസിയേഷൻ ) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഒന്പത് വൈദിക ജില്ലകൾ ഉൾപ്പെട്ട തിരുവനന്തപുരം മേജർ അതിഭദ്രാസനം പ്രസിഡന്റായി റെജിമോൻ വർഗീസും (കിഴക്കേത്തെരുവ് ഹോളി ട്രിനിറ്റി മലങ്കര കത്തോലിക്ക പള്ളി) ജനറൽ സെക്രട്ടറിയായി മുരളീദാസ് കീഴാതിൽ (തിരുവനന്തപുരം പാറോട്ടുകോണം സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളി ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികൾ: അനിൽകുമാർ വെല്ലൂർക്കോണം, മിനി സജു ( വൈസ് പ്രസിഡന്റുമാർ) ബാബു ചെറുശേരി, പോൾരാജ് പൂയപ്പള്ളി (സെക്രട്ടറിമാർ), പങ്കജം തങ്കച്ചൻ(ജോയിന്റ് സെക്രട്ടറി)ജോൺ ഒറ്റക്കൊമ്പ് ട്രഷറർ), ബിനോ ജോർജ്, ഡോ.കെ.വി.തോമസ്കുട്ടി , നിഷ അച്ചൻ കുഞ്ഞ് (സഭാതല അംഗങ്ങൾ) വൈ.രാജു, സുനുമോൻ ബേബി,പി.ജെ.ജോമോൻ, വൽസമ്മ പാപ്പച്ചൻ (നിർവാഹക സമിതി അംഗങ്ങൾ) സമ്മേളനം വികാരി ജനറൽ മോൺ.ഡോ.വർക്കി ആറ്റുപുറത്ത് ഉദ്ഘാടനം ചെയ്തു.
ഫാ.ഗീവർഗീസ് നെടിയത്ത് അധ്യക്ഷത വഹിച്ചു. ഫാ.ജോർജ് തോമസ് കൊച്ചുവിള മുഖ്യ പ്രഭാഷണം നടത്തി.
എംസിഎ ഭാരവാഹികൾ
10:48 PM Feb 01, 2023 | Deepika.com