കൊല്ലം: ബിഷപ് ബെൻസിഗർ കേരളത്തിന്റെ ആത്മീയ ആരോഗ്യ സാമൂഹിക പരിഷ്കാർത്താവാണെന്നും താമസിയാതെ പിതാവിനെ വിശുദ്ധ പദവിയിലെക്ക് ഉയർത്തപ്പെടുന്നത് ലോകം കാത്തിരിക്കുകയാണെന്നും രൂപത വികാർ ജനറൽ മോൺ. വിൻസെന്റ് മച്ചാഡോ പറഞ്ഞു.
ക്യുഎസ്എസ്എസ് ഹാളിൽ നടന്ന ദൈവദാസൻ ബിഷപ് ബെൻസിഗറിന്റെ 159 ജന്മദിനാഘോഷചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഷപ് ബെൻസിഗർ അനുസ്മരണം ഡോ. ഫാ. സണ്ണി മാണിക്കുന്നേൽ നടത്തി.
പുഷ്പാർച്ചന, ജപമാല, ജന്മദിന കേക്ക് വിതരണം, സമ്മാനദാനം എന്നീ പരിപാടികളോടെ അനുസ്മരണം ആചരിച്ചു. കൊല്ലം രൂപത എപ്പിസ്കോപ്പൽ വികാർ ഡോ. ഫാ. ബൈജു ജൂലിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ഡോ. സഖറിയാ കരിയിലക്കുളം, സിസ്റ്റർ മെറിന, ഇ. എമ്മേഴ്സൺ, വി. ടി. കുരീപ്പുഴ, സാബു ബെനഡിക്ട്, റൊണാ റിബൈറോ, ജസ്റ്റിൻ കണ്ടച്ചിറ എന്നിവർ പ്രസംഗിച്ചു.
ബിഷപ് ബെൻസിഗർ കേരള സമൂഹത്തിന്റെ പരിഷ്കർത്താവ്
11:16 PM Jan 31, 2023 | Deepika.com