കൊല്ലം: ഇൻഡിപെൻഡന്റ് ബാപ്റ്റിസ്റ്റ് സഭകളുടെ ജനറൽ കൺവൻഷൻ ഇന്നു മുതൽ അഞ്ചുവരെ ചാത്തന്നൂർ ബാപ്റ്റിസ്റ്റ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടക്കും. ഇന്ന് വൈകുന്നേരം ആറിന് ഇൻഡിപെൻഡന്റ് ബാപ്റ്റിസ്റ്റ് സഭകളുടെ സീനിയർ പാസ്റ്റർ റവ. റ്റി. ജി. നെൽസൻ, നെടുമങ്ങാട് കൺവൻഷൻ ഉത്ഘാടനം ചെയ്യും. തുടർന്ന് വിവിധ യോഗങ്ങളിൽ റവ. ഒ.എസ്. സണ്ണി, ഡോ. കെ. റോയിമോൻ, റവ. സാം തോമസ്, റവ. പോൾ തോമസ് എന്നിവർ പ്രസംഗിക്കും. റവ. കെ.എസ്. മാത്യു നേതൃത്വം നൽകും.
രണ്ട്, മൂന്ന് തീയതികളിൽ രാവിലെ 10 മുതൽ ബൈബിൾ ക്ലാസ്, ഉച്ചകഴിഞ്ഞ് രണ്ടിന് സൺഡേ സ്കൂൾ അധ്യാപക സമ്മേളനം, പാസ്റ്റേഴ്സ് കോൺഫറൻസ്. നാലിന് രാവിലെ 10 മുതൽ ബാപ്റ്റിസ്റ്റ് സിസ്റ്റേഴ്സ് ഫെലോഷിപ്പ് വാർഷിക സമ്മേളനം, ഉച്ചയ്ക്ക് ശേഷം സ്നാന ശുശ്രൂഷയും നടക്കും. വൈകുന്നേരം ആറു മുതൽ പൊതുസമ്മേളനം. കൺവൻഷൻ ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. അഞ്ചിന് സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും. കേരളം, തമിഴ്നാട്, അന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഒറീസ, ആസാം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിശ്വാസികൾ പങ്കെടുക്കും. കഴിഞ്ഞ വർഷം പത്താംക്ലാസിൽ ഉന്നതവിജയം കരസ്ഥമാക്കിയ സഭാംഗങ്ങളായ വിദ്യാർഥികളെ ആദരിച്ച് അവാർഡ് നൽകും.
വാക്ക് ഇന്‍ ഇന്റര്‍വ്യു ആറിന്
കൊല്ലം: മയ്യനാട് സി.കേശവന് മെമ്മോറിയല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവർ ആറിന് രാവിലെ 11ന് മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ എത്തണം. ഫോണ്‍:0474 2555050.
ജനറൽ കൺവൻഷൻ ഇന്നുമുതൽ ചാത്തന്നൂരിൽ
11:16 PM Jan 31, 2023 | Deepika.com