പാരിപ്പള്ളി : കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പും സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പും നടത്തി.
പാരിപ്പള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് ചലച്ചിത്ര -സീരിയൽ താരം ഞെക്കാട് രാജൻ ഉദ്ഘാടനം ചെയ്തു.
അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ് സന്തോഷ് കുമാർ അധ്യക്ഷനായിരുന്നു. ഡോ.കബീർ പാരിപ്പള്ളി, ഗിരീഷ്കുമാർ നടയ്ക്കൽ, സതീശൻ മുതല, ശ്രീജ സന്തോഷ്, സുധാകരക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
ബി. പ്രേമാനന്ദിന് ചടങ്ങിൽ പ്രതിഭാദരവ് സമ്മാനിച്ചു. ചലച്ചിത്ര -സീരിയൽ താരം ഞെക്കാട് രാജൻ ബി.പ്രേമാനന്ദിന് ഉപഹാരങ്ങൾ നല്കി. ക്യാമ്പിനോടനുബന്ധിച്ച് അഞ്ച് രോഗികൾക്കുള്ള ചികിത്സാ സഹായമായി 5000 രൂപ വീതം വിതരണവും നടത്തി.
കാരം കോട് ജെഎസ്എം ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ആയുർവേദ ചികിത്സാ ക്യാമ്പിന് ഡോ. ആതിരാആനന്ദും എം ടി എം എം എം ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ നേത്രരോഗ ചികിത്സാ ക്യാമ്പിന് ഡോ. അഞ്ജുവും നേതൃത്വം നല്കി.
ചികിത്സയ്ക്ക് എത്തിയ രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണവും നടത്തി. നേത്രരോഗികൾക്ക് സൗജന്യ ചികിത്സയ്ക്ക് പുറമേ ആവശ്യമായവർക്ക് കണ്ണടയും വിതരണം ചെയ്യുമെന്ന് അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ്കുമാർ അറിയിച്ചു.
സൗജന്യ നേത്ര രോഗ, ആയുർവേദ ചികിത്സ ക്യാമ്പും സഹായ വിതരണവും നടത്തി
11:05 PM Jan 30, 2023 | Deepika.com