ചവറ : കോവിൽത്തോട്ടം ലൂർദ് മാതാ ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 75 -ാമത് രക്തസാക്ഷിത്വ വാർഷികം വിശ്വശാന്തി ദിനമായി ആചരിച്ചു. ഗാന്ധിസ്മൃതി, പുഷ്പാർച്ചന, ദേശഭക്തിഗാനാലാപനം എന്നിവയും ശങ്കരമംഗലം വരെ ശാന്തിയാത്രയും സംഘടിപ്പിച്ചു.
ഗാന്ധി അനുസ്മരണ സമ്മേളനം ഗാന്ധിയൻ കളക്ടീവ് സംസ്ഥാന കൺവീനർ യോഹന്നാൻ ആന്റണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ സിന്ധ്യാമേരി അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് അംഗം ലിൻസി ലിയോൺസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രാജി രാജഗോപാൽ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജോയിസി മേരി, വോളണ്ടിയർ ലീഡർമാരായ മേഘാ മനോജ്, ജെ.കൃഷ്ണപ്രിയ, സെബി ലിയോൺ ഫെർണാണ്ടസ്, ജെ.ജെസ്വിൻ എന്നിവർ പ്രസംഗിച്ചു.
ജൂനിയർ ചേംബർ ചാപ്റ്റർ പ്രസിഡന്റ്:
വി.എസ്.സന്തോഷ് കുമാർ ചുമതലയേറ്റു
ചാത്തന്നൂർ: ജൂനിയർ ചേംബർ ഇന്റർനാഷണൽ ചാത്തന്നൂർ റോയൽ ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റായി വി.എസ്.സന്തോഷ് കുമാർ ചുമതലയേറ്റു. ബിബു മാത്യു പെനിയേൽ ആണ് പുതിയ സെക്രട്ടറി.
ജെ സി ഐ മുൻ നാഷണൽ പ്രസിഡന്റ് അനീഷ് സി മാത്യു സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് തോമസ് ജോർജ് അധ്യക്ഷനായിരുന്നു. ആർ. അനിൽകുമാർ, ജി.അജി, ശ്യാംലാൽ, ഗിരീഷ് കുമാർ നടയ്ക്കൽ, ജെ.യു പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രതിഭകളായവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി
11:05 PM Jan 30, 2023 | Deepika.com