കൊല്ലം: ലഹരിമുക്ത കേരളം എന്ന ആശയ പ്രചരണാർഥം പട്ടത്താനം ഗവ. എസ്എൻഡിപി യു പി സ്കൂൾ വിദ്യാർഥികൾ ലഹരിമുക്ത കാമ്പയിനിലുൾപ്പെടുത്തി തയാറാക്കിയ സ്കൂൾ കലണ്ടർ ഉണർവ് 2023 ഇരവിപുരം എംഎൽഎ എം. നൗഷാദ് പ്രകാശനം ചെയ്തു. അമ്മൻ നട ഡിവിഷൻ കൗൺസിലർ പ്രേം ഉഷാർ കലണ്ടർ ഏറ്റുവാങ്ങി.
എല്ലാ വർഷവും കാലികപ്രസക്തിയുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കി സ്കൂൾ കലണ്ടർ തയാറാക്കി വരുന്നു. ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ ജി അരുൺ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പിടിഎ പ്രസിഡന്റ് എസ് ഷൈലാൽ അധ്യക്ഷത വഹിച്ചു.
പ്രീപ്രൈമറി വിഭാഗം കുട്ടികളുടെ കലാമേള - കുട്ടിക്കിലുക്കം 23, ഫുഡ് ഫെസ്റ്റ് എന്നിവ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി ഉദയകുമാർ ഉദ്ഘാടനം ചെയ്തു.
കൊല്ലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, പ്രഥമാധ്യാപകൻ വി വിജയകുമാർ, സീനിയർ അസിസ്റ്റന്റ് ജ്യോതി പി എൽ, സ്കൂൾ ലീഡർ അയിഷ എസ് ജെ, സ്റ്റാഫ് സെക്രട്ടറി ബി നജു എന്നിവർ പ്രസംഗിച്ചു. പ്രീ പ്രൈമറി വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അവാർഡുദാനവും നടന്നു.
പട്ടത്താനം ഗവ. യുപി സ്കൂളിൽ കലണ്ടർ പ്രകാശനം ചെയ്തു
11:05 PM Jan 30, 2023 | Deepika.com