കൊല്ലം: ജില്ലാ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചവറ മിനി എസ്റ്റേറ്റിൽ പുതിയ ബ്ലോക്കിന്റെ നിർമാണ ഉദ്ഘാടനം ഇന്ന് നടക്കും.
വൈകുന്നേരം അഞ്ചിന് ഡോ.സുജിത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. ചെയർമാൻ പി.പി. ജോസ്, വൈസ് ചെയർമാൻ കെ.പ്രതാപൻ എന്നിവർ പ്രസംഗിക്കും.
ഹെൽത്ത് കാർഡ്; കാലാവധി നീട്ടണം
കൊല്ലം: ഹോട്ടലുകൾ, ബേക്കറികൾ, മറ്റ് നിർമാണ യൂണിറ്റ്കൾ തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിന്റെ കാലാവാധി മാർച്ച് 31 വരെ ദീർഘിപ്പിച്ച് നൽകണമെന്നും ഹെൽത്ത് കാർഡ് എടുക്കാൻ സ്വകാര്യ ലാബുകൾ ഈടാക്കുന്ന അമിത ചാർജ് തടയണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു.
നിശ്ചിത തീയതിയ്ക്കകം എല്ലാ തൊഴിലാളികൾക്കും കാർഡ് എടുക്കാൻ കഴിയാതെ വരികയും ഹോട്ടൽ, ബേക്കറി മേഖലകളിൽ പ്രവർത്തന തടസം വരുന്നത് ഒഴിവാക്കാനും മാർച്ച് 31 വരെ ഉത്തരവിന്റെ തീയതി ദീർഘിപ്പിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി , ആരോഗ്യ വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം സമർപ്പിച്ചതായും രാജു അപ്സര പറഞ്ഞു.
നിർമാണോദ്ഘാടനം ഇന്ന്
10:24 PM Jan 30, 2023 | Deepika.com