കൊല്ലം: ചെറിയ വെളിനല്ലൂർ ആയിരവില്ലിപ്പാറ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലുള്ള കളക്ടറേറ്റ് മാർച്ചും ധർണയും ഇന്ന് നടക്കും. ആയിരവില്ലി പാറ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന പോരാട്ടം 231 ദിവസം പിന്നിടുമ്പോഴാണ് കളക്ടറേറ്റിലേയ്ക്ക് മാർച്ച് നടത്താൻ തീരുമാനിച്ചതെന്ന് സമിതി ഭാരവാഹികൾ വ്യക്തമാക്കി.
ആയിരവില്ലിപ്പാറ ഖനനം ചെയ്യുന്നതിന് ജില്ലാ കളക്ടർ നൽകിയ എൻഒസി റദ്ദാക്കി പ്രദേശത്തെ ആയിരക്കണക്കിന് ആൾക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നാണ് സമിതിയുടെ ആവശ്യം.
സമിതി ഭാരവാഹികളായ ബൈജു ചെറിയ വെളിനല്ലൂർ, ടോംസ് എൻ.ചാക്കോ, എ. ബദറുദീൻ, റമീസ് റഷീദ്, യൂസഫ് പ്ലാമറ്റം, കെ. ഭാർഗവൻ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
ഉത്സവം ഇന്നുമുതൽ
കൊല്ലം: ശക്തികുളങ്ങര ധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറി ഫെബ്രുവരി ഒമ്പതിന് സമാപിക്കും. ഇന്ന് വൈകുന്നേരം നാലിന് തങ്കയങ്കി ഘോഷയാത്ര നടക്കും.
എട്ടിന് കരക്കെട്ട് ഉത്സവവും പള്ളിവേട്ടയും നടക്കും. ഇത്തവണ ശ്രീലങ്കയിൽ നിന്നുള്ള നാദസ്വര കലാകാരന്മാരാണ് ഉത്സവത്തിന് എത്തുന്നത്. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി മുത്തേടത്തുമന ഗോപാലകൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.
കളക്ടറേറ്റ് മാർച്ചും ധർണയും ഇന്ന്
10:24 PM Jan 30, 2023 | Deepika.com