പേ​ര​യംമു​ക്ക് മു​ണ്ടു​മാംവി​ള റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

10:30 PM Jan 29, 2023 | Deepika.com
കു​ണ്ട​റ : ഞാ​ങ്ക​ട​വ്കു​ടി​വെ​ള്ള പ​ദ്ധ​തി​യ്ക്കാ​യി വെ​ട്ടി​പ്പൊ​ളി​ച്ച ശേ​ഷം ക​രാ​ർ വ്യ​വ​സ്ഥ പാ​ലി​ക്കാ​തെ വ​കു​പ്പ​ധി​കൃ​ത​ർ അ​വ​ഗ​ണി​ച്ചി​രു​ന്ന റോ​ഡി​ന് ശാ​പ​മോ​ക്ഷം. പേ​ര​യം പ​ഞ്ചാ​യ​ത്തി​ലെ പേ​ര​യം​മു​ക്ക് - മു​ണ്ടു​മാം​വി​ള റോ​ഡ് പി.​സി.​വി​ഷ്ണു​നാ​ഥ് എംഎ​ൽഎയു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പു​ന​ർ​നി​ർ​മ്മി​ച്ചു.​
ക​ഴി​ഞ്ഞ നാല് വ​ർ​ഷ​മാ​യി കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ലാ​തെ കി​ട​ന്ന റോ​ഡി​നാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ അ​ഭ്യ​ർ​ഥന പ്ര​കാ​രം എംഎ​ൽഎ ​ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. റീ ​ടാ​റി​ങ്ങും​ തുട​ർ​ന്ന് ഇ​രു​വ​ശ​ങ്ങ​ളി​ലും കോ​ൺ​ക്രീ​റ്റും ചെ​യ്താ​ണ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ പു​ന​ർ​നി​ർ​മ്മി​ച്ച റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പി.​സി.​വി​ഷ്ണു​നാ​ഥ് എംഎ​ൽഎ നി​ർ​വഹി​ച്ചു.​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര അ​ധ്യക്ഷ​ത വ​ഹി​ച്ചു. ശേ​ഷി​ക്കു​ന്ന ഭാ​ഗം റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്നും 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.​ വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​യ്ച്ച​ൽ ജോ​ൺ​സ​ൺ, അ​രു​ൺ അ​ല​ക്സ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ വൈ. ​ചെ​റു​പു​ഷ്പം, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ല​ത ബി​ജു, ബി.​സ്റ്റാ​ഫോ​ർ​ഡ്, വി​നോ​ദ് പാ​പ്പ​ച്ച​ൻ, എ​ൻ.​ഷേ​ർ​ളി, ലി​ജു വ​ർ​ഗ്ഗീ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.