ക​രി​ക്കം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ക് സ്കൂ​ൾ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

10:30 PM Jan 29, 2023 | Deepika.com
കൊ​ട്ടാ​ര​ക്ക​ര: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ക് സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ മാ​ർ​ത്തോ​മാ സ​ഭ മ​ലേ​ഷ്യ - സിം​ഗ​പ്പൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ഗ്രി​ഗോ​റി​യോ​സ് മാ​ർ സ്തേ​ഫാ​നോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ക​ല​മാ​യ വി​ദ്യാ​ഭ്യാ​സ രീ​തി​ക​ൾ മാ​ന​വ രാ​ശി​യെ നാ​ശ​ത്തി​ലേ​ക്കു ന​യി​ക്കു​മെ​ന്നും ശാ​ശ്വ​ത മൂ​ല്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ഠ​ന​മാ​ണ് ശോ​ഭ​ന​മാ​യ ഭാ​വി​ക്ക് അ​ത്യാ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഉ​ന്ന​ത മൂ​ല്യ​ങ്ങ​ളു​ള്ള വി​ദ്യാ​സ​മ്പ​ന്ന​ർ ലോ​ക​ത്തെ ന​യി​ച്ചാ​ൽ ഇ​ന്നു​ള്ള പ​ല കെ​ടു​തി​ക​ളെ​യും അ​തി ജീ​വി​ക്കാ​ൻ ന​മു​ക്ക് ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
ചെ​യ​ർ​മാ​ൻ ഡോ. ​ഏ​ബ്ര​ഹാം ക​രി​ക്കം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സി​നി​മാ​ന​ട​ൻ മി​നോ​ൺ ജോ​ൺ വാ​ർ​ഷി​ക പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഐ​ക്യ രാ​ഷ്ട്ര സ​ഭ​യു​ടെ ചു​മ​ത​ല​യി​ലു​ള്ള എ​ൻ​ജി​ഒ​ക​ളു​ടെ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ദി​ലീ​പ് ത​ങ്ക​പ്പ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബ്രി​ജേ​ഷ് ഏ​ബ്ര​ഹാം, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം ​പി സ​ജീ​വ്, കെ.​ഷീ​ജോ​മോ​ൻ, ഡ​യ​റ​ക്ട​ർ സൂ​സ​ൻ ഏ​ബ്ര​ഹാം, നി​ഷാ.​വി.​രാ​ജ​ൻ, ഷി​ബി ജോ​ൺ​സ​ൻ, സി​ന്ധ്യാ രാ​ജ​ൻ, സു​നി​ത.​ടി.​ത​ര​ക​ൻ, എ​ബി ജോ​സ​ഫ്, റി​യ മ​റി​യം ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.