കൊല്ലം: ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കൊല്ലം കോര്പറേഷന്, ഗാന്ധിപീസ് ഫൗണ്ടേഷന് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രക്തസാക്ഷി ദിനാചരണം സംഘടിപ്പിക്കും.
രാവിലെ 7.30ന് ചിന്നക്കട പൊതുമരാമത്ത് റസ്റ്റ് ഹൗസ് മുതല്‍ ബീച്ച് വരെയുള്ള ശാന്തിയാത്ര സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ഫ്ളാഗ് ഓഫ് ചെയ്യും. ശാന്തിയാത്രയില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.
കൊല്ലം ബീച്ചിലെ ഗാന്ധിപാര്‍ക്കില്‍ രാവിലെ എട്ടിന് ഗാന്ധിസ്മൃതി സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും. എന്‍. കെ. പ്രേമചന്ദ്രന് എംപി മുഖ്യാതിഥിയായി പങ്കെടുക്കും. എംഎല്‍എമാരായ എം. നൗഷാദ,് എം. മുകേഷ് എന്നിവരാണ് വിശിഷ്ട സാന്നിധ്യമാകുക.
ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, ഗാന്ധി പീസ് ഫൗണ്ടേഷന് വര്‍ക്കിംഗ് ചെയര്മാന് പോള്‍ മത്തായി , എ.ഡി.എം ആര്.ബീനാറാണി, ഗാന്ധി പീസ് ഫൗണ്ടേഷന് സെക്രട്ടറി ജി. ആര്. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. ഫാത്തിമ മാതാ നാഷനല്‍ കോളജ് മലയാള വിഭാഗം മേധാവി ഡോ. പെട്രീഷ്യ ജോണ്‍ സര്‍വമത പ്രാര്‍ഥന ചൊല്ലും.
കൊല്ലത്ത് രക്തസാക്ഷി ദിനാചരണം ഇന്ന്
10:30 PM Jan 29, 2023 | Deepika.com