കൊല്ലം: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ ജില്ലാ ബാലോത്സവം അക്ഷരോത്സവമായി സംഘടിപ്പിക്കുന്നു. ഇന്ന് പത്തനാപുരം മൗണ്ട് താബോര്‍ ഹൈസ്്കൂളില്‍ (ബീയാര്‍ പ്രസാദ് നഗര്‍) നടക്കുന്ന അക്ഷരോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ ഉദ്ഘാടനം ചെയ്യും.
ആറ് താലൂക്കുകളില്‍ നിന്നും വിജയികളായ ഇരുനൂറില്‍പ്പരം സര്ഗപ്രതിഭകള് പങ്കെടുക്കും. വൈകുന്നേരം നാലിന് സമാപന സമ്മേളനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സി. അംഗം ഡോ. പി.കെ.ഗോപന് ഉദ്ഘാടനവും സംസ്ഥാന ഹോര്‍ട്ടി കോര്‍പ് ചെയര്മാന് എസ്. വേണുഗോപാല്‍ സമ്മാനദാനവും നിര്‍വഹിക്കും. താലൂക്ക് ബാലോത്സവത്തില്‍ വിജയികളായ മുഴുവന്‍ മത്സരാര്ഥികളും അക്ഷരോത്സവത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണനും സെക്രട്ടറി ഡി. സുകേശനും അറിയിച്ചു.
അക്ഷരോത്സവം ഇന്ന്
10:42 PM Jan 28, 2023 | Deepika.com