പുനലൂർ: പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്ര സർക്കാർ പദ്ധതികൾ അട്ടിമറിയ്ക്കുന്ന ഗൂഡാലോചനയ്ക്കുമെതിരെ ബിജെപി പുനലൂർ മണ്ഡലം പ്രസിഡന്റ് രഞ്ജിത് പരവട്ടം നയിക്കുന്ന പദയാത്ര ഇന്ന് നടക്കും. രാവിലെ 8.30 ന് ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30ന് കരവാളൂരിൽ നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി വയയ്ക്കൽ സോമൻ പ്രസംഗിക്കും.
സർപ്പബലിയും പുനഃപ്രതിഷ്ഠാ വാർഷികവും
കൊട്ടാരക്കര: വല്ലം ദേവീക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാവാർഷികം 31 ന് വിശേഷാൽ പൂജകളോടെ നടക്കും. ക്ഷേത്രം തന്ത്രി കുളക്കട നമ്പി മഠത്തിൽ രമേശ് ഭാനുഭാനു പണ്ടാരത്തിൽ മുഖ്യ കർമികത്വം വഹിക്കും. 29 ന് നൂറും പാലും സർപ്പബലിയും നടക്കുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണപിള്ള , എൻ. ചന്ദ്രമോഹനൻനായർ, ബി. വേണുഗോപാൽ എന്നിവർ അറിയിച്ചു.
ബിജെപി പദയാത്ര ഇന്ന്
11:55 PM Jan 27, 2023 | Deepika.com