കൊല്ലം: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വിട്ടുവീഴ്ചയില്ലാതെ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീര ദേശാഭിമാനി നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 126 -ാംജന്മദിനത്തിന്റെ ഭാഗമായി ചിന്നക്കടയിൽ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ആചരണ സമിതി ജില്ലാ ചെയർമാൻ എ.ജയിംസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജനുവരി ഒന്നു മുതൽ 23 വരെ നീണ്ടുനിന്ന പരിപാടികളുടെ ജില്ലാതല സമാപന പരിപാടിയുടെ ഭാഗമായി നടന്ന യോഗത്തിൽ സംസ്ഥാന സമിതി അംഗം ഈ. വി.പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.
നേതാജിയുടെ പാരമ്പര്യം ഏറ്റെടുക്കുവാൻ സംഘപരിവാർ സംഘടനകൾ ശ്രമിക്കുന്നത് അപഹാസ്യം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാരെ സഹായിക്കുകയും ഇന്ന് സ്വതന്ത്ര ഭാരതത്തിൽ മതേതരത്വവും ജനാധിപത്യവും അട്ടിമറിക്കുവാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ സംഘടനകൾക്ക് നേതാജിയുടെ പാരമ്പര്യം ഒരുതരത്തിലും അവകാശപ്പെടാൻ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ കുട്ടികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം യോഗത്തിൽ ജോളി നെൽസൺ നിർവഹിച്ചു. ജന്മ ദിനാചരണ പ്രതിജ്ഞ കെ വി രാമാനുജൻ തമ്പി ചൊല്ലിക്കൊടുത്തു. പി പി പ്രശാന്ത്കുമാർ അധ്യക്ഷത വഹിച്ച ു.
ലഹരി വിരുദ്ധ ദിനമായി ആചരിക്കും
കൊല്ലം : ലഹരി മുക്ത കുടുംബം, ലഹരി മുക്ത ഗ്രാമം, ലഹരി മുക്ത രാഷ്ട്രം എന്ന സന്ദേശം പ്രാവർത്തികം ആകുന്നതിനായി ആശ്രാമം റോളർ സ്ക്കേറ്റിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനമായ നാളെ ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു.
രാവിലെ ഏഴിന് ആശ്രാമം ക്ലബ് അങ്കണത്തിൽനിന്നും റോളർ സ്കേറ്റിംഗ് റാലിയും തുടർന്ന് ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുക്കും.
നേതാജിയുടെ 126 -ാം ജന്മദിനാചരണം
11:42 PM Jan 24, 2023 | Deepika.com