പുനലൂർ : സെന്റ് ഗൊരേറ്റി എച്ച്എസ്എസിന്റെ എഴുപതാമത് വാര്‍ഷികാഘോഷവും പൊതുസമ്മേളനവും പുനലൂർ മുനിസിപ്പൽ വൈസ് ചെയർമാൻ വി. പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അജി ആന്റണി അധ്യക്ഷനായ ചടങ്ങിൽ എൻ. കെ പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തി.
പുനലൂർ രൂപത വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വാസ് അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ റവ. ഡോ. ക്രിസ്റ്റി ജോസഫ് ആമുഖ പ്രഭാഷണം നടത്തി. രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത പൊതുസമ്മേളനത്തിൽ മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ജി. ജയപ്രകാശ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ കനകമ്മ, മുനിസിപ്പൽ കൗൺസിലർ രഞ്ജിത്ത് ആർ, എഇഒ ഡി. അജയകുമാർ, എംപിടിഎ പ്രസിഡന്റ് ഹയറുന്നിസ, അധ്യാപകരായ അനീറ്റ ചെറിയാൻ, ഇന്ദു പി, സ്കൂൾ ചെയർമാൻ ലിബിൻ ടി. ചാക്കോ, സ്കൂൾ ലീഡർ എഡ്വിൻ വർഗീസ്, ജനറൽ കൺവീനർ സിസ്റ്റർ ജെസി തോമസ് എന്നിവർ പ്രസംഗിച്ചു.
സർവീസിൽ നിന്ന് വിരമിക്കുന്ന ഡെപ്യൂട്ടി എച്ച്എം ആർ. സേവിയറിന് ഉപഹാരവും മൊമെന്റോയും പൊന്നാടയും നൽകി ആദരിച്ചു. എസ്എസ്എൽസി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് മുൻ പ്രിൻസിപ്പൽ ഫാ. റൊണാൾഡ്.എം. വർഗീസ് പുരസ്കാരങ്ങൾ നൽകി ആദരിച്ചു. തുടർന്ന് വിദ്യാർഥിപ്രതിഭകൾക്കുള്ള എൻഡോവ്മെന്റ് വിതരണവും സമ്മാനദാനവും സെന്റ് മേരിസ് കത്തീഡ്രൽ വികാരി റവ. ഫാ.ജോൺസൺ ജോസഫ് നിർവഹിച്ചു.
െസന്റ് ഗൊരേറ്റി എച്ച്എസ്എസ് വാര്‍ഷികാഘോഷവും സമ്മേളനവും
11:42 PM Jan 24, 2023 | Deepika.com