ഓ​ര്‍​മ​ക​ളു​ടെ പ​ള്ളി​ക്കൂ​ട മു​റ്റ​ത്ത് അ​വ​ര്‍ വീ​ണ്ടും ഒ​ത്തു ചേ​ര്‍​ന്നു

10:58 PM Jan 24, 2023 | Deepika.com
ച​വ​റ : സൗ​ഹൃ​ദ​ങ്ങ​ളും പ​രി​ഭ​വ​ങ്ങ​ളു​മാ​യി ഓ​ര്‍​മ​ക​ളു​ടെ പ​ള്ളി​ക്കൂ​ട മു​റ്റ​ത്ത് അ​വ​ര്‍ വീ​ണ്ടും ഒ​ത്തു ചേ​ര്‍​ന്നു. 1993 - 94 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ കോ​യി​വി​ള അ​യ്യ​ൻ കോ​യി​ക്ക​ൽ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​ക​ൾ ആ​ണ് ഒ​ത്തു​കൂ​ടി​യ​ത്.
28 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു​ള്ള ക​ളി​ചി​രി​ക​ളും അ​വ​ര്‍ ഓ​ര്‍​മ​യു​ടെ ചെ​പ്പി​ല്‍ നി​ന്നും പു​റ​ത്തെ​ടു​ത്തു. ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട അ​ധ്യാ​പി​ക​യ്‌​ക്കൊ​പ്പം വീ​ണ്ടും ഒ​ത്തു ചേ​ര്‍​ന്ന​പ്പോ​ള്‍ അ​ത് പൂ​ര്‍​വ സ്മൃ​തി​ക​ളു​ടെ വീ​ണ്ടെ​ടു​പ്പു​മാ​യി. മ​ധു​രം ന​ല്‍​കി​യും ഊ​ഞ്ഞാ​ലാ​ടി​യും കു​ട്ടി​ക്കാ​ല​ത്തി​ന്‍റെ മ​ധു​ര​സ്മ​ര​ണ​ക​ള്‍ അ​വ​ര്‍ പ​ങ്കു വ​ച്ചു. അ​ധ്യാ​പി​ക രാ​ധാ​മ​ണി പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു. ബൈ​ജു മാ​ട​ത്ത​റ അ​ധ്യ​ക്ഷ​നാ​യി. ഹാ​രി​സ്, പ്ര​താ​പ​ച​ന്ദ്ര​ന്‍, ഷെ​റി​ന്‍​രാ​ജ്, അ​ജി​ത് വി​ജ​യ​ന്‍, അ​നി​ല്‍, ദീ​പ​ക്, സ​ജീ​വ്, രാ​ജേ​ഷ്, ശ്രീ​ല​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ കൂ​ട്ടാ​യ്മ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.