കൊല്ലം: സുഗതകുമാരി ടീച്ചറിന്റെ സ്മരണാർഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റേയും ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജിലെ എൻ സി സി എൻ എസ് എസ് യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് ഉച്ചകഴി
ഞ്ഞ് രണ്ടിന് കോളേജ് സെമിനാർ ഹാളിൽ പാഠ്യ പദ്ധതി പരിഷ്കരണ സംവാദം നടക്കും.
സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം റെനി ആന്റണി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ. കെ സി പ്രകാശ് അധ്യക്ഷനാകും. കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രഫ. ഡോ. കെ എസ് അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. എസ് ഐ ഇ റ്റി ഡയരക്ടർ ബി അബുരാജ് വിശിഷ്ടാതിഥി ആയിരിക്കും.
താലൂക്കിലെ വിവിധ വകുപ്പ് മേധാവികളും പരിസ്ഥിതി സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകരും അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചർച്ചയ്ക്ക് നേതൃത്വം കൊടുക്കും. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൽ സുഗതൻ പ്രസംഗിക്കും. ശൂരനാട് രാധാകൃഷ്ണൻ മോഡറേറ്ററാകും.
റബറിന് 400 രൂപ തറവില
നിശ്ചയിക്കണം
കൊല്ലം: റബറിന് തറവില 350 രൂപയും 50രൂപ സബ്സിഡിയും അനുവദിക്കണമെന്ന് കേരള കർഷക ഫെഡഡറേഷൻ സംസ്ഥാന സെക്രട്ടറി അമ്മിണിക്കുട്ടൻപിള്ള ആവശ്യപ്പെട്ടു.
ഇന്ത്യയിലെ സ്വാഭാവിക റബർ ഉല്പാദനത്തിന്റെ നാലിൽ മൂന്നു ഭാഗവും കേരളത്തിൽ ആണ് ഉല്പാദിപ്പിക്കുന്നത്. എന്നാൽ, വൻകിട കുത്തകകൾക്കായി കേന്ദ്ര സർക്കാർ നിലകൊള്ളുന്നു. റബറിന്റെ വിലയിടിവിൽ ആയിരക്കണക്കിന് ചെറുകിടകർഷകർ ദുരിതത്തിലാണെന്നും അദ്ദേഹം പ്രസതാവനയിൽ പറഞ്ഞു.
നാളെയുടെ നല്ലപാഠം ശില്പശാല ഇന്ന്
11:09 PM Dec 09, 2022 | Deepika.com