കുളത്തൂപ്പുഴ: കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് ശുദ്ധജലം ലഭ്യമാക്കുന്നതിനായി കുടിവെള്ള കിണര്‍ നിര്‍മ്മിച്ചു കൈമാറി. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് കുടിവെള്ളമില്ലാതെ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് കിണര്‍ നിര്‍മ്മിച്ചു നല്‍കിയത്.
കഴിഞ്ഞ ദിവസം ഓന്തുപച്ച സ്വദേശി ഷഫീക്കിനും കുടുംബത്തിനുമായിനിര്മിച്ച കുടിവെള്ള കിണറിന്റെ ഉദ്ഘാടനം പുനലൂര്‍ മണ്ഡലം പ്രസിഡന്റ് കമാല്‍ ചോഴിയക്കോട് നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷെഫീക്ക് ചോഴിയക്കോട്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഷറഫ് ഹനീഫ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുടിവെള്ള ക്ഷാമം; ഓന്തുപച്ചയിൽ കിണര്‍ നിര്‍മിച്ചു നൽകി
11:09 PM Dec 09, 2022 | Deepika.com