കൊട്ടാരക്കര : കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ സാമൂഹ്യ വികസനം പോളിടെക്നിക്കിലൂടെ പദ്ധതി പ്രകാരം അണ്ടൂർ പബ്ലിക് ലൈബ്രറിയിൽ സംരംഭകത്വ സഹായ പദ്ധതികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൻ. ദേവരാജൻ അധ്യക്ഷനായി. വെട്ടിക്കവല ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എ സുബിൻ ക്ലാസ് നയിച്ചു.
സി ഡി റ്റി പി ജൂനിയർ കൺസൾട്ടന്റ് അനുഷ അജയൻ, സെക്രട്ടറി ജി രംഗനാഥൻ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ എൻ രവീന്ദ്രൻ പിള്ള, വ്യവസായ വകുപ്പ് ഇന്റേണൽ ജി അഞ്ജു, ലൈബ്രറി വൈസ് പ്രസിഡന്റ് കെ സഹജമ്മ, വനിതാ വേദി പ്രസിഡന്റ് ജി ശ്യാമളകുമാരി അമ്മ, ഇൻസ്ട്രക്ടർ വി ദീപ്തി എന്നിവർ പ്രസംഗിച്ചു.
കശുവണ്ടി തൊഴിലാളികളിൽ നിന്നും
പ്രവർത്തന ഫണ്ട് ഏറ്റുവാങ്ങി
കുണ്ടറ: ആലപ്പുഴയിൽനടക്കുന്ന എഐടിയുസി ദേശീയ സമ്മേളനത്തിന്റെ പ്രവർത്തന ഫണ്ട് കശുവണ്ടി തൊഴിലാളികളിൽ നിന്നും ഏറ്റുവാങ്ങി. ചാത്തനാംകുളം കാപ്പക് സ് ഫാക്ടറിക്ക് മുന്നിൽ നടന്ന ചടങ്ങിൽ കശുവണ്ടി കേന്ദ്ര കൗൺസിൽ (എഐടിയുസി) ജനറൽ സെക്രട്ടറി ജി. ലാലു എഐടിയുസി യൂണിയൻ കൺവീനർ എൽ.ശ്രീകലയിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി.
എഐടിയുസി ജില്ലാ പ്രസിഡന്റ് ബി. രാജു, സ്റ്റാഫ് സംസ്ഥാന ജോയിൻ സെക്രട്ടറി ജി. ജയപ്രകാശ്, ജില്ലാ കമ്മിറ്റിയംഗം എം വൈ മജീദ്, തങ്കച്ചി, എസ്. സിന്ധുഎന്നിവർ പ്രസംഗിച്ചു.
അണ്ടൂർ പബ്ലിക് ലൈബ്രറിയിൽ സംരംഭകത്വ സെമിനാർ നടത്തി
11:06 PM Dec 09, 2022 | Deepika.com