ചാത്തന്നൂർ: ഫോട്ടോ ഷൂട്ടിംഗിനിടെ 150 അടിയോളം താഴ്ചയുള്ള പാറക്കുളത്തിൽ വീണ പ്രതിശ്രുത വധുവരന്മാർ പുനർജന്മം കിട്ടിയതിന്റെ ആശ്വാസത്തിൽ. പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ വിവാഹം മാറ്റിവച്ചതായി ബന്ധുക്കൾ അറിയിച്ചു.
പരവൂർ കൂനയിൽ അശ്വതി കൃഷ്ണയിൽ വിനു കൃഷ്ണൻ , കല്ലുവാതുക്കൽ ശ്രീരാമപുരം അറപ്പുരവീട്ടിൽ സാന്ദ്ര എസ് കുമാർ എന്നിവർക്കാണ് പാറക്കുളത്തിൽ വീണ് പരിക്കേറ്റത്. ഇന്നലെയിരുന്നു വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. ഇവർ വ്യാഴാഴ്ച പല ക്ഷേത്രങ്ങളിലും ദർശനത്തിന് പോയിരുന്നു. ക്ഷേത്ര ദർശനത്തിന് ശേഷം വേള മാനൂർ കാട്ടു പുറത്തെ പാറക്വാറിയിലുമെത്തി. പാറക്വാറിയിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെയാണ് പിന്നോട്ട് നടന്ന സാന്ദ്ര കുളത്തിൽ വീണത്. സാന്ദ്രയെരക്ഷിക്കാനായി വിനു കൃഷ്ണനും കുളത്തിലേയ്ക്ക് ചാടി. നാട്ടുകാർ എത്തി വലിയ കയർ ഇവർക്ക് എറിഞ്ഞു കൊടുത്തു.
കയറിൽ പിടിച്ച് രക്ഷപ്പെട്ടിരുന്ന ഇവർക്ക് നാട്ടുകാർ പൈപ്പ് കൊണ്ട് ചങ്ങാടമുണ്ടാക്കി കുളത്തിലേയ്ക്കിട്ടുകൊടുത്തു. ഒരു സംഘം ചെറുപ്പക്കാരും കുളത്തിലിറങ്ങി സാന്ദ്രയെ ചങ്ങാടത്തിൽ ഇരുത്തി കരയിലെത്തിച്ചു.
ഫോട്ടോഷൂട്ടിംഗിനിടെ പ്രതിശ്രുത വധുവരന്മാർ പാറക്കുളത്തിൽവീണു
11:06 PM Dec 09, 2022 | Deepika.com