സ​മ​രം ചെ​യ്യു​ന്ന​വ​ർ​ക്ക് നേ​രെ​യു​ള്ള പോ​ലീ​സ് ഭീ​ക​ര​ത അ​വ​സാ​നി​പ്പി​ക്ക​ണം

11:06 PM Dec 09, 2022 | Deepika.com
കു​ണ്ട​റ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ന്ന​വ​ർ​ക്ക് നേ​രെ​യു​ള്ള പോ​ലീ​സ് ഭീ​ക​ര​ത അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം അ​നീ​ഷ് പ​ട​പ്പ​ക്ക​ര ആ​വ​ശ്യ​പ്പെ​ട്ടു.
യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ദീ​പ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മേ​ഷ് ദാ​സ്, കോ​ൺ​ഗ്ര​സ് കൊ​റ്റ​ങ്ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കോ​ണി​ൽ, അ​നൂ​പ് ആ​ന്‍റണി, മ​നു സോ​മ​ൻ, അ​ജി​ൻ, മു​ഹ​മ്മ​ദ് ഷാ​ൻ, നൗ​ഷാ​ദ്, അ​രു​ൺ നെ​പ്പോ​ളി​യ​ൻ, ബാ​സി​ത് മാ​മൂ​ട്, അ​ബ്ദു​ൽ റാ​സി​ഖ് , നി​തി​ൻ, അ​നീ​ഷ് ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.