കുട്ടികൾ റോളർ സ്കേറ്റിംഗ് നടത്തി ശബരിമലയിലേക്ക്
11:27 PM Dec 08, 2022 | Deepika.com
കൊല്ലം : ആശ്രാമം റോളർ സ്കേറ്റംഗ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ എട്ടിന് ക്ഷേത്രത്തിൽ ഇരുമുടി കെട്ടുംകെട്ടി കൊല്ലം കടപ്പാക്കട ധർമ ശാസ്താക്ഷേത്രത്തിന്റെ മുൻപിൽ നിന്നും കുട്ടികൾ റോളർ സ്കേറ്റിംഗ് നടത്തി ശബരി മലയിലേക്ക് യാത്ര പോകുന്നു. ക്ഷേത്രാങ്കണത്തിൽ പ്രസിഡന്റ് എൻ. എസ്. വിജയന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ കൊല്ലം എസിപി അഭിലാഷ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് സാമൂഹിക സാംസ്കാരിക നേതാക്കൾ പ്രസംഗിക്കും.