കുണ്ടറ: ഈ വർഷത്തെ വേണാട് സഹോദയ ഇന്റർ സ്കൂൾ സയൻസ് എക്സിബിഷൻ കുണ്ടറ നാന്തിരിക്കൽ ട്രിനിറ്റി ലൈസിയത്തിൽ നാളെ നടക്കും. രാവിലെ 9.30ന് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ ഡോ. പി.ടി. ശശികുമാർ ഉദ്ഘാടനം ചെയ്യും.
വേണാട് സഹോദയ പ്രസിഡന്റ് ഡോ കെ കെ ഷാജഹാന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ട്രിനിറ്റി ലൈസിയം ലോക്കൽ മാനേജർ ഫാ.വിമൽകുമാർ മുഖ്യപ്രഭാഷണം നടത്തും.
ജനറൽ കോഓഡിനേറ്റർ കെ.ഹരി, ഡോ. വി കെ . ജയകുമാർ, പിടിഎ പ്രസിഡന്റ് ഡോ. എം. എെ. ബോബി, പ്രിൻസിപ്പൽ മൈക്കിൾ ഷിനോ ജസ്റ്റിസ് എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.
സയൻസ് എക്സിബിഷൻ നാളെ നാന്തിരിക്കൽ ട്രിനിറ്റി ലൈസിയത്തിൽ
11:27 PM Dec 08, 2022 | Deepika.com