ശാസ്താംകോട്ട : ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ ഭാഷയുടെ ഉത്സവമായി ആൾ കേരള ഇന്റർ സ്കൂൾ സ്പെൽ ബീ കോമ്പറ്റീഷൻ മാറി. ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ ആദ്യകാല അധ്യാപികയും സ്കൂളിന്റെ അസിസ്റ്റന്റ് ഡയറക്ടറുമായിരുന്ന ജൂഡി തോമസിന്റെ സ്മരണാർഥം നടത്തിയ മത്സരത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 18 ഓളം സ്കൂളുകൾ പങ്കെടുത്തു.
അതിൽ നിന്നും ആറു സ്കൂളുകളാണ് അവസാനറൗണ്ടിലെത്തിയത്. തുടർന്ന് സ്പെൽ മാസ്റ്റർ എൻ. ഗോപകുമാറിന്റെ നേതൃത്വത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ 10000 രൂപ ക്യാഷ് അവാർഡും എവറോളിംഗ് ട്രോഫിയുമായി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ഒന്നാം സ്ഥാനം നേടി.കൊല്ലം ഡൽഹി പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും പാലക്കാട് അഹല്യ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി.
ബ്രൂക്ക് ഡയറക്ടർ ഫാ. ഡോ. അബ്രഹാം തലോത്തിൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ് നേതൃത്വം നൽകി. ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം ഭാഷപരമായ കുട്ടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തേണ്ട ആവശ്യകത വ്യക്തമാക്കികൊണ്ടാണ് ചടങ്ങുകൾ അവസാനിച്ചത്.
കാടകുഞ്ഞുങ്ങളെ വാങ്ങാം
കൊല്ലം: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ ഒരുദിവസം പ്രായമായ പൂവന് കോഴിക്കുഞ്ഞുങ്ങളെ അഞ്ച് രൂപ നിരക്കില്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും, ഒരു ദിവസം പ്രായമായ ജാപ്പനീസ് കാടക്കുഞ്ഞുങ്ങളെ എട്ടുരൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും വിതരണം ചെയ്യും. ഫോൺ: 0479 2452277.
സ്പെൽ ബീ കോമ്പറ്റീഷൻ സംഘടിപ്പിച്ചു
11:27 PM Dec 08, 2022 | Deepika.com