കൊല്ലം: ജില്ലാ കേരളോത്സവം 10 മുതല്‍ 12 വരെ വിവിധ വേദികളിലായി നടക്കും. യുവജനങ്ങളുടെ കലാപരവും കായികപരവുമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് യുവജനക്ഷേമ ബോര്‍ഡിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 10ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ജയന് സ്മാരക ഹാളില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ അധ്യക്ഷനാകും. എന്‍. കെ. പ്രേമചന്ദ്രന് എംപി, മേയര്‍ പ്രസന്ന ഏണസ്റ്റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഡോ. പി. കെ. ഗോപന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് ജയന്‍സ്മാരക ഹാള്‍, ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം, ക്യുഎസി ഗ്രൗണ്ട്, രാമവര്‍മ ക്ലബ്, ആശ്രാമം മൈതാനം, ഹോക്കി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് കലാ-കായിക മത്സരങ്ങള്‍. 12ന് ജില്ലാപഞ്ചായത്ത് ജയന് സ്മാരകഹാളില്‍ വൈകുന്നേരം നാലിന് സമാപന സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേല്‍ അധ്യക്ഷനാകും.
കൊടിക്കുന്നില്‍ സുരേഷ് എംപി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ഡോ.പി.കെ.ഗോപന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. കലാവിഭാഗം സമ്മാനദാനം എം.മുകേഷ് എംഎല്‍എയും കായികവിഭാഗം സമ്മാനദാനം ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണും നിര്‍വഹിക്കും.
ജില്ലാ കേരളോത്സവം 10 മുതല്‍
11:09 PM Dec 07, 2022 | Deepika.com