വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ഗൈ​ഡ​ൻ​സ് ക്ലാ​സ് ന​ട​ത്തി

11:09 PM Dec 07, 2022 | Deepika.com
ചാ​ത്ത​ന്നൂ​ർ: കാ​രം​കോ​ട് വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ് ന​ട​ത്തി. പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കു​മാ​യി​രു​ന്നു ക്ലാ​സ്.
പ​രീ​ക്ഷ​യ്ക്ക് എ​ങ്ങ​നെ ത​യാ​റെ​ടു​ക്കാം, മി​ക​ച്ച ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് എ​ച്ച്ആ​ർ ട്രെ​യി​ന​റും ക​രി​യ​ർ കൗ​ൺ​സി​ല​റു​മാ​യ സു​നി​ൽ ഡി ​കു​രു​വി​ള ക്ലാ​സ് ന​യി​ച്ചു. സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​സാ​മു​വ​ൽ പ​ഴ​വൂ​ർ പ​ടി​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ടോം ​മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​ബി എ​ബ്ര​ഹാം, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ല​ക്സ് ഫി​ലി​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫാ​ത്തി​മ കോ​ളേ​ജി​ൽ ഓ​റ​ഞ്ച്
ദ ​വേ​ൾ​ഡ് കാ​മ്പ​യി​ൻ ന​ട​ത്തി

കൊ​ല്ലം: ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മും വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പും സം​യു​ക്ത​മാ​യി "ഓ​റ​ഞ്ച് ദ ​വേ​ൾ​ഡ്' കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സെ​മി​നാ​റും "സ്ത്രീ ​സു​ര​ക്ഷ' എ​ന്ന വി​ഷ​യ​ത്തി​ൽ സം​വാ​ദ​വും കോ​ളേ​ജി​ൽ ന​ട​ത്തി.
സം​വാ​ദ​ത്തി​ന് വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ലെ കൗ​ൺ​സി​ലർമാരായ ഷെ​ർ​ഫി, വി​ന്നി സെ​ബാ​സ്റ്റ്യ​ൻ, കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സർമാരായ ഡോ.​കെ. പി. ഡിന്‍റു, ഡോ.​ എസ്. മ​ഞ്‌​ജു എ​ന്നി​വർ നേ​തൃ​ത്വം ന​ൽ​കി. സം​വാ​ദം വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം. ആർ.ഷെ​ല്ലി ഉ​ദ്​ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സും വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പു​മാ​യി ചേ​ർ​ന്ന് സ്ത്രീ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന ക​ർ​മ പ​രി​പാ​ടി​ക​ൾ​ക്കും തു​ട​ക്കം കു​റി​ച്ചു.