കൊല്ലം: യുവ സംരഭകൻ തലവൂർ സ്വദേശി ലാലു തോമസ് നിർമിച്ചെടുത്ത ലാബേ മഷ്റും കോഫി ഉത്പന്നമായി പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു.
തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ എ.എം.ആരിഫ് എംപി, കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻ, മാനേജർ ദിനേഷ്, തലവൂർ കൃഷി ഓഫീസർ ജയൻ, കൊല്ലം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ബിനി സാം, ഷംസിയ, ദുബായ് ഫ്യൂച്ചർ ട്രേഡിംഗ് ഡയറക്ടർ റെജിമോൻ തുടങ്ങിയവർ സംബന്ധിച്ചു.
കൂൺ ഉപയോഗിച്ചുള്ള കാപ്പിപ്പൊടി സംസ്ഥാനത്ത് ആദ്യമായാണ് ഉത്പന്നമായി പുറത്തിറങ്ങുന്നതെന്നും സംരഭകൻ എന്ന നിലയിൽ വളർച്ചയുടെ പല ഘട്ടങ്ങളിലും ലാലു തോമസിനെ പിന്തുണച്ചിട്ടുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.
കൊട്ടാരക്കര സദാനന്ദപുരം കൃഷി വിജ്ഞാനകേന്ദ്രവും തലവൂർ കൃഷിഭവനും പകർന്ന് നൽകിയ അറിവുകളാണ് പുതുമയുള്ള ഉത്പന്നം നിർമിക്കാൻ പ്രേരണയായത്.
കൂൺ കോഫി വിപണിയിൽ
10:44 PM Dec 06, 2022 | Deepika.com