അഞ്ചല്‍: ആയൂരില്‍ പ്രവര്ത്തിച്ചുകൊണ്ടിരിന്ന ടാര്‍ മിക്സിംഗ് പ്ലാന്റിന് തീപിടിച്ചു. കാരളികോണം ഐശ്വര്യാ ക്രഷര്‍ സ്ഥാപനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവന്ന ടാര്‍ മികിസിംഗ് പ്ലാന്റിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ പതിനൊന്നോടെയാണ് സംഭവം. വിവരമറിഞ്ഞ് കടയ്ക്കല്‍, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്നിശമന സേനയും ചടമംഗലം പോലീസും ചേര്‍ന്ന് തീ കെടുത്തുകയായിരുന്നു.
മൂന്നു കരാറുകാര്‍ സംയുക്തമായി രണ്ടുവര്‍ഷത്തിലധികമായി പ്രദേശത്ത് നടത്തിവന്ന പ്ലാന്റിലാണ് തീ പിടുത്തം ഉണ്ടായത്. ഇവിടെ ജോലി നോക്കുന്നവരില്‍ ഏറെയും അതിഥി തൊഴിലാളികളാണ്. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കില്ല. ടാര്‍ മിക്സിങ്ങിനു ഉപയോഗിക്കുന്ന ടാങ്കില്‍ ചോര്‍ച്ച വന്നതിനെ തുടര്‍ന്ന് വാല്‍വ് പൊട്ടി ടാര്‍ പുറത്തേക്ക് ഒഴുകുകയും ഇതില്‍ തീ പിടിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആയൂരില്‍ ടാര്‍ മിക്സിംഗ് പ്ലാന്റിന് തീ പിടിച്ചു
10:44 PM Dec 06, 2022 | Deepika.com