കൊല്ലം: നവ്ദീപ് പബ്ലിക്ക് സ്കൂളിൽ സിബിഎസ്ഇ യുടെ നേതൃത്വത്തിലുള്ള ടേബിൾ ടെന്നീസ് ടൂർണമെന്റ് നാളെ മുതൽ ഒമ്പത് വരെ നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലെ 18 സ്കൂളുകളിൽ നിന്നായി നൂറ്റി 128 വിദ്യാർഥികൾ പങ്കെടുക്കും. നോക്ക് ഔട്ട് രീതിയിൽ അണ്ടർ 14, 17 ,19 വിഭാഗങ്ങളിലാണ് മത്സരം. സിംഗിൾസ്, ഡബിൾസ് എന്നിങ്ങനെയാണ് മത്സരം. ആദ്യമായാണ് ഇത്തരമൊരു മത്സരത്തിന് കൊല്ലം ആതിഥ്യമരുളുന്നത്.
നവ്ദീപ് സ്കൂൾ ചെയർമാൻ ക്ലീറ്റസ് ഓസ്റ്റിന്റെ അധ്യക്ഷതയിൽ നാളെ രാവിലെ 9.30 ന് നടക്കുന്ന സമ്മേളനം തിരുവനന്തപുരം സിബിഎസ്ഇ റീജണൽ ഡയറക്ടർ മഹേഷ് ഡി. ധർമാധികാരി ഉദ്ഘാടനം ചെയ്യും. നവ്ദീപ് സ്കൂൾ പ്രിൻസിപ്പൽ അർവിന്ദ് ക്ലീറ്റസ്, വൈസ് പ്രിൻസിപ്പൽ ഇഗ്നേഷ്യസ്, സ്കൂൾ കൗൺസിലർ ഷാർലറ്റ് ഡിക്സൺ, അധ്യാപകരായ വി.ശ്രീജിത്ത്, സാബിൻ, നിവിൻ, രാജലക്ഷ്മി എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിക്കും.
സിബിഎസ്ഇ ടേബിൾ ടെന്നീസ് ടൂർണമെന്റ് നാളെ മുതൽ
10:59 PM Dec 05, 2022 | Deepika.com