കൊല്ലം: തുറമുഖപ്രദേശത്ത് മീന്മാര്ക്കറ്റ് നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍.
ഹാര്‍ബര്‍ റോഡില്‍ കച്ചവടം നടത്തിയിരുന്ന തൊഴിലാളികള്‍ക്കായി മാര്‍ക്കറ്റ് പണിയുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ വാടി-തങ്കശേരി ഹാര്‍ബറുകള്‍ സന്ദര്‍ശിക്കുകയായിരുന്നു കളക്ടര്‍.
ജോനകപ്പുറം, വാടി തുറമുഖങ്ങളുടെ മധ്യേയുള്ള ഒഴിഞ്ഞ പ്രദേശം പരിഗണിക്കും. പുതിയ മാസ്റ്റര്‍പ്ലാന്‍ തയാറാക്കും. നിയമസാധ്യതകളും പരിശോധിക്കും.
സ്ഥലസൗകര്യം ലഭ്യമായാല്‍ കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മീന്മാര്ക്കറ്റ് തുടങ്ങു. മത്സ്യ-അനുബന്ധ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടാകാത്തവിധമാകും നിര്‍മാണം. ഹാര്ബര്പരിസരത്തെ ശുദ്ധീകരണപ്രവൃത്തികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഹരിതകര്‍മ്മസേനയിലെ പ്രത്യേകസംഘങ്ങളെ സജ്ജമാക്കും.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പുകളെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.
കൊട്ടാരക്കര ശ്രീധരൻ നായർ
അനുസ്മരണം
കൊട്ടാരക്കര: അനശ്വര നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ മുപ്പത്തിരണ്ടാം ചരമവാർഷിക ദിനാചരണംനാളെ നടക്കും.
കൊട്ടാരക്കര ശ്രീധരൻ നായർ ഫൗണ്ടേഷനാണ് ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്.
തുറമുഖ പ്രദേശത്ത് മീന്മാര്ക്കറ്റ് നിര്‍മാണം; സാധ്യതകള്‍ പരിശോധിക്കും: ജില്ലാ കളക്ടര്‍
11:36 PM Dec 04, 2022 | Deepika.com