ശാസ്താംകോട്ട: ശാസ്താംകോട്ട സെന്റ് തോമസ് ദേവാലയത്തിൽ പരിശുദ്ധ അമലോദ്ഭവ മാതാവിന്റെ തിരുനാളിന് ഇന്ന് രാവിലെ 7.30ന് ഇടവക വികാരി ഫാ. മാത്യു പാറപ്ലാക്കൽ കൊടിയേറ്റും.
ഫാ. സിനോയ്യുടെ കാർമികത്വത്തിൽ പെരുന്നാൾ സമാരംഭ ദിവ്യബലി നടക്കും. ഫാ. ജയ്സൺ ജോസഫ് വചന പ്രഘോഷണം നടത്തും. വൈകുന്നേരം അഞ്ചിന് ഫാ. ലിബിൻ ദാസിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി നടക്കും.
ഇന്നുമുതൽ ഏഴ് വരെ വൈകുന്നേരം 6.30ന് ഫാ. ബേണി വർഗീസ് നയിക്കുന്ന നവീകരണ ധ്യാനം നടക്കും.
നാളെ മുതൽ ഒന്പത് വരെ ദിവസങ്ങളിൽ നടക്കുന്ന ദിവ്യബലിക്കും തിരുനാൾ കർമങ്ങൾക്കും ഫാ. ജോയി മുസോളിനി, ഫാ. ജോ ആന്റണി അലക്സ്, ഫാ. ഡൈജു തോപ്പിൽ, ഫാ. രാജേഷ് മാർട്ടിൻ തുടങ്ങിയവർ മുഖ്യകാർമികത്വം വഹിക്കും.
പത്തിന് രാവിലെ 6.30ന് ഫാ.ടോമി പാറപ്പള്ളിലിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിനടക്കും. തുടർന്ന് പരിശുദ്ധ അമലോൽഭവ മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠ. വൈകുന്നേരം അഞ്ചിന് ദിവ്യകാരുണ്യ ആശിർവാദം. ഫാ. മേരി ജോൺ മുഖ്യ കാർമികനാകും. ഫാ. ജസ്റ്റിൻ ലോറൻസ് വചനപ്രഘോഷണം നടത്തും.
പെരുന്നാൾ ദിവസമായ 11ന് രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ സമൂഹ ബലി. മോൺ. വിൻസന്റ് മച്ചാഡോ ആണ് മുഖ്യകാർമികൻ. ഫാ. ജോമോൻ ജോൺ വചനപ്രഘോഷണം നടത്തും. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും കൊടിയിറക്കും.
ശാസ്താംകോട്ട സെന്റ് തോമസ് ദേവാലയത്തിൽ മാതാവിന്റെ തിരുനാളിന് ഇന്ന് കൊടിയേറും
10:59 PM Dec 04, 2022 | Deepika.com