കരുനാഗപ്പള്ളി: വിശപ്പിന്റെ വിളി കേൾക്കൂ വിലക്കയറ്റം തടയൂ എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അജയകുമാർ നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘടനം ചെയ്തു.
നീതിക്കുവേണ്ടി പോലീസ് സ്റ്റേഷനില്‍ വരുന്ന സഖാക്കള്‍ക്കുപോലും രക്ഷയില്ലെന്നായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎമ്മിലെ പ്രമാണിമാരായ നേതാക്കളും ചില മദ്യരാജാക്കന്മാരുമാണ് പിന്‍വാതിലിലൂടെ നിയമനം തട്ടിയെടുത്തുകൊണ്ടുപോകുന്നത്. സിപിഎമ്മിന്റെ എല്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍മാരുടെ ബന്ധുക്കളും സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ട തസ്തികകളില്‍ ജോലി ചെയ്തുവരികയാണെന്നും രാജേന്ദ്രപ്രസാദ് ചൂണ്ടിക്കാട്ടി.
പി.എസ്.സി റാങ്ക് ലിസ്റ്റില്‍ കിടക്കുന്ന ലക്ഷക്കണക്കിന് പാവപ്പെട്ട ഉദ്യോഗാര്‍ഥികളെ വഴിയാധാരമാക്കിയ ഗവണ്മെന്റാണ് എല്‍ഡിഎഫ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാപന സമ്മേളനത്തിൽ ഡിസിസി വൈസ് പ്രസിഡന്റ് ചിറ്റുമൂലനാസര്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ എൽ കെ ശ്രീദേവി, ബോബന്.ജി.നാഥ്, ഷിബു.എസ്.തൊടിയൂര്‍, എം എ ആസാദ്, കെ പി രാജൻ, ജോൺസൺ വർഗീസ്, എം കെ വിജയഭാനു, എ.എ.അസീസ്, കെ.എസ്.പുരംസുധീര്, നിയാസ് ഇബ്രാഹിം, അനീഷ് മുട്ടാണിശേരി, കൃഷ്ണപിള്ള, ചെട്ടിയത്ത് അജയകുമാര്‍, എസ് ജയകുമാർ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജനമുന്നേറ്റയാത്ര കരുനാഗപ്പള്ളിയിൽ സമാപിച്ചു
10:59 PM Dec 04, 2022 | Deepika.com