കൊല്ലം: തേവള്ളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നൈപുണ്യ ദിനം സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ഷൈലജ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അനു അധ്യക്ഷയായി. ചടങ്ങിൽ എസ്എംസി ചെയർമാൻ ആന്റണി, രക്ഷകർത്താ പ്രതിനിധി വർഗീസ് എം, പ്രിൻസിപ്പൽ സൂസൻ വിൽഫ്രഡ്, സ്റ്റാഫ് സെക്രട്ടറി ജാസ്മിനി ജെ ജെ തുടങ്ങിയവർ പ്രസംഗിച്ചു.
അധ്യാപകരായ ദിവ്യ അരുൾ, അസിതകുമാരി പി എസ്, റുബയ്യ ബായ് എന്നിവർ പഠനപ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. തൊഴിലധിഷ്ഠിത പഠന പ്രവർത്തന പ്രദർശനങ്ങളും സംഘടിപ്പിച്ചു. പ്രദർശനം കാണുവാൻ രക്ഷിതാക്കളും അധ്യാപകരും എല്ലാ വിദ്യാർഥികളും എത്തിയിരുന്നു.
മെഡിക്കൽ എക്യുപ്മെന്റ് ടെക്നീഷ്യൻ, ഹാൻഡ്ഹെൽഡ് ഡിവൈസ് ടെക്നീഷ്യൻ, ഫ്രണ്ട്ലൈൻ ഹെൽത്ത് വർക്കർ, ലാബ് ടെക്നീഷ്യൻ (ഗവേഷണവും ഗുണനിലവാര നിയന്ത്രണവും) എന്നീ കോഴ്സുകളുടെ പഠന പ്രവർത്തനങ്ങളാണ് നൈപുണ്യ ദിനത്തിൽ സംഘടിപ്പിച്ചത്.
സ്കൂളിൽ നൈപുണ്യ ദിനം സംഘടിപ്പിച്ചു
11:16 PM Dec 02, 2022 | Deepika.com