അഞ്ചൽ : കഷ്ടപ്പാടുകളെ മറികടന്ന് മാളവിക നേടിയത് തിളക്കമാർന്ന വിജയം. എച്ച്എസ് വിഭാഗം നാടോടി നൃത്തത്തിൽ കരിക്കോട് ടികെഎം ഹയർ സെക്കൻഡറി സ്കൂളിലെ മാളവികയാണ് എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഒന്നാമതെത്തിയത്.
അർബുദ രോഗബാധിതയായ അമ്മയും കൂലിപ്പണിക്കാരനുമായ അച്ഛനും വളരെ പ്രയാസപ്പെട്ടാണ് മകളെ കലാരംഗത്ത് പരിശീലിപ്പിയ്ക്കുന്നത്. മാതാവിന്റെ ചികിത്സകൾക്കുപോലും പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ്. പ്രാക്കുളം ശരതിന്റെ ശിക്ഷണത്തിലാണ് ഈ പത്താം ക്ലാസുകാരി നൃത്തം അഭ്യസിയ്ക്കുന്നത്. കൂലിപ്പണിക്കാരനായ മുരളീധരനാണ് പിതാവ്. സിന്ധു മാതാവാണ്.
ദേശഭക്തി ഗാന മത്സരത്തിൽ
ആധിപത്യവുമായി വിമലഹൃദയ സ്കൂൾ
അഞ്ചൽ: ദേശഭക്തി ഗാന മത്സരത്തിൽ ആധിപത്യം പുലർത്തി പട്ടത്താനം വിമലഹൃദയ ഹയർ സെക്കൻഡറി സ്കൂൾ.
യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലാണ് സ്കൂൾ ഒന്നാമതെത്തിയത്. സംഗീത അധ്യാപികയായ ജോസഫൈന്റെ ശിക്ഷണത്തിലാണ് സ്കൂൾ മുന്നേറ്റം നടത്തിയത്. അധ്യാപകരുടെ ശക്തമായ പ്രോത്സാഹനമാണ് നല്ല വിജയം നേടിത്തന്നതെന്ന് മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ പറയുന്നു.
കഷ്ടപ്പാടുകളെ മറികടന്ന് മാളവിക നേടിയത് തിളക്കമാർന്ന വിജയം
11:13 PM Dec 02, 2022 | Deepika.com