അഞ്ചൽ: തൃപ്പലഴികം ലിറ്റിൽ ഫ്ലവർ സ്കൂളിന് അഭിമാനമായി മഹത് ജെ.ജോൺ എച്ച്എസ് വിഭാഗത്തിൽ നാടോടിനൃത്തത്തിനും കഥകളിയ്ക്കും ഒന്നാം സ്ഥാനത്തെത്താൻ ഈ പത്താം ക്ലാസുകാരന് സാധിച്ചു.
കേരള നടനത്തിനും എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. പന്ത്രണ്ടു വർഷമായി നൃത്തം പഠിയ്ക്കുന്നുണ്ട്. ഇതിൽ 11 വർഷവും ഇന്ദിരാ മുരളി ടീച്ചറായിരുന്നു ഗുരു. ഇപ്പോൾ രേവതീ കലാക്ഷേത്രയുടെ ലാൽകുമാറാണ് പരിശീലനം നൽകുന്നത്. പൊതു പ്രവർത്തകനായ പിതാവ് ജെ.എൽ.ജോണും അധ്യാപികയായ മാതാവ് ലയയും പ്രോത്സാഹനവുമായി ഒപ്പമുണ്ട്. മികച്ച കലാപ്രകടനത്തിലൂടെ അഭിമാനതാരമായി മാറിയിരിയ്ക്കയാണ് മഹത് ജെ.ജോൺ.
അക്ഷരശ്ലോകത്തിൽ ശിവമംഗല
അഞ്ചൽ: ഹൈസ്കൂൾ വിഭാഗം അക്ഷരശ്ലോകത്തിൽ ഗുരുവും പിതാവുമായ സുനിൽ കുമാർ മാഷിന്റെ മകൾ തന്നെ ഒന്നാമത്.
കുറ്റിക്കാട് സിപിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിനി ശിവമംഗലയാണ് മികച്ച വിജയം നേടിയത്. സുനിൽകുമാർ മാഷിന്റെ പാലാഴി അക്ഷരശ്ലോക കളരിയിലൂടെ ലഭിച്ച ശിക്ഷണമാണ് പ്രതിഭയെ വളർത്തിയെടുത്തത്. ഈ രംഗത്ത് നിരവധി പ്രതിഭകളെ കണ്ടെത്തിയ അധ്യാപകനാണ് സുനിൽകുമാർ.
ലിറ്റിൽ ഫ്ലവർ സ്കൂളിന് അഭിമാനമായി മഹത് ജെ.ജോൺ
11:13 PM Dec 02, 2022 | Deepika.com