ചവറ: ജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത മൂന്ന് നൃത്ത വിഭാഗത്തിലും താരമായി ആർ. അഭിലക്ഷ്മി. ഹൈസ്കൂൾ വിഭാഗത്തിൽ ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കേരള നടനത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയാണ് ഈ മിടുക്കി താരമായി മാറിയത്.
ചവറ കോവിൽത്തോട്ടം ലൂർദ് മാതാ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. മുൻ സ്കൂൾ യുവജനോത്സവങ്ങളിലും ഈ മിടുക്കി മികച്ച വിജയം നേടിയിട്ടുണ്ട്.
10 വർഷമായി നൃത്തം അഭ്യസിച്ചു വരുന്നു. ചവറ തോട്ടിന് വടക്ക് സീതാ നിവാസിൽ ബിസിനസുകാരനായ അനിൽകുമാർ - രാജലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അഭിലക്ഷ്മി ആർ.
സഹോദരങ്ങളായ ആദിലക്ഷ്മി, ആർദ്ര ലക്ഷ്മി എന്നിവരും കലാരംഗത്ത് സജീവമാണ്. കരുനാഗപ്പള്ളി ശ്രീവാണിസ്വരി നൃത്തസ്കൂളിലെ രശ്മി ആർ.എസ്, അഞ്ചു സുരേഷ് എന്നിവരാണ് ഗുരുക്കൾ. അഭിലക്ഷ്മിയുടെ വിജയം സ്കൂളിനും അഭിമാനമാണെന്ന് സ്കൂൾ അധികൃതരും പറഞ്ഞു.
നൃത്തത്തിൽ താരമായി അഭിലക്ഷ്മി ആർ
11:13 PM Dec 02, 2022 | Deepika.com