അഞ്ചല്‍: സബ്ജില്ലയില് വഞ്ചിപ്പാട്ട് മത്സരത്തില്‍ സി ഗ്രേഡ് പോലും ലഭിക്കാതെ പൂര്‍ണമായും തഴയപ്പെട്ടതോടെയാണ് കരുനാഗപ്പള്ളി ജോണ്‍ എഫ് കെന്നഡി എച്ച്എസ് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജി പരിഗണിച്ച കോടതി ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ക്ക് അപ്പീല്‍ പരിഗണിക്കാന്‍ നിര്‍ദേശം നല്കി. സബ്ജില്ല മത്സരത്തിലെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലാ കലോത്സവത്തിന് മത്സരിക്കാന്‍ അനുമതി നല്കി.
ജില്ലയില്‍ മത്സരിക്കാന്‍ ലഭിച്ച അവസരം പ്രതിഷേധമാക്കിയ ജോണ്‍ എഫ് കെന്നഡി എച്ച്എസ് വിദ്യാര്‍ഥികള്‍ ഹൈസ്കൂള്‍ വിഭാഗം വഞ്ചിപ്പാട്ടില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കി.
ജില്ലയില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് അവസരം നേടിയതിന്റെ സന്തോഷത്തിലാണ് കുട്ടികളും അധ്യാപകരും.
കോടതി വിധിയുമായി എത്തി: ഒന്നാം സ്ഥാനം സ്വന്തമാക്കി
11:13 PM Dec 02, 2022 | Deepika.com