റവന്യു ജില്ലാ സ്കൂൾ കലോത്സവം

11:14 PM Dec 01, 2022 | Deepika.com
മ​ത്സ​ര​വേ​ദി​ക​ളും പ​രി​സ​ര​വും
ഗ്രീ​ന്‍ ആ​ക്കാ​ന്‍ എ​ന്‍​എ​സ്എ​സ്

അ​ഞ്ച​ല്‍ : പൂ​ര്‍​ണമാ​യും ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കാ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് അ​റു​പ​ത്തി​യൊ​ന്നാ​മ​ത് റ​വ​ന്യു ജി​ല്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വം അ​ഞ്ച​ലി​ല്‍ ന​ട​ത്തു​ന്ന​ത്. പ്ലാ​സ്റ്റി​ക് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക, മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ സ​ന്ദേ​ശം ന​ല്‍​കി​യും പ്ര​ധാ​ന വേ​ദി​യാ​യ ഈ​സ്റ്റ് സ്കൂ​ളും പ​രി​സ​ര​വും മാ​ലി​ന്യ വി​മു​ക്ത​മാ​ക്കു​ക ല​ക്ഷ്യ​ത്തോ​ടെ ഓ​ല​കൊ​ണ്ട് തീ​ര്‍​ത്ത വ​ല്ലം സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ് അ​ഞ്ച​ല്‍ ഈ​സ്റ്റ് സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം ​കു​ട്ടി​ക​ള്‍.
സ്കൂ​ളി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി 25 വ​ല്ല​മാ​ണ് ഇ​വ​ര്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​ന്‍ എ​ട്ടു വി​ദ്യാ​ര്‍​ഥി​ക​ളെ വീ​തം ഓ​രോ ദി​വ​സ​വും ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​ല്ല​ത്തി​ല്‍ മാ​ലി​ന്യം നി​റ​യു​ന്ന​ത​നു​സ​രി​ച്ചു ഹ​രി​ത​ക​ര്‍​മ സേ​ന പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ നീ​ക്കം ചെ​യ്യും. എ​ല്ലാ​ത്തി​നും നേ​തൃ​ത്വം ന​ല്‍​കി സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​ന​സ് ബാ​ബു, പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ര്‍ സ​ന്ധ്യ എ​ന്നി​വ​രും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം സ​ദാ​സ​മ​യം ഉ​ണ്ടാ​കും.